കോട്ടയം : കേരള അസോസിയേഷന് ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സിന്റെയും ബി സി എം കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലാതല ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. ക്യാപ്സ് ജനറല്‍ സെക്രട്ടറി ഡോ. ഐപ്പ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭിന്നശേഷി ദിനാചരണത്തിന്റെയും കര്‍മ്മ പരിപാടികളുടെയും ഉദ്ഘാടനകര്‍മ്മം ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീ I.A.S നിര്‍വ്വഹിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ മുഖ്യപ്രഭാഷണവും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം പി പ്രമോദ്കുമാര്‍ ദിനാചരണ സന്ദേശവും നല്കി. ഫാ.ഫില്‍മോന്‍ കളത്ര ക്യാപ്സ് സ്റ്റുഡന്റ്സ് മെമ്പര്‍ഷിപ്പ് ക്യാമ്പെയ്ന് സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വ്വഹിച്ചു. ക്യാപ്സ് ഭാരവാഹികളായ മീര ഹരികൃഷ്ണന് , സജോ ജോയി , ജെയ്സണ്‍ ഫിലിപ്പ് ആലപ്പാട്ട് , പ്രശാന്ത് ട , ജെസ്റ്റിന് മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു
ഭിന്നശേഷി വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനും മാനസികാരോഗ്യ ഇടപെടലുകള്‍ക്കും വേണ്ടി കോട്ടയം ജില്ലയിലെ 10 പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്ക് കോളേജുകളേയും പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സിനെയും ഉള്‍ച്ചേര്‍ത്ത് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജില്ലാതല കര്‍മ്മപരിപാടികള്‍ക്കാണ് ഇന്ന് തുടക്കം കുറിച്ചത്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
(ചിത്രത്തില്‍)
കേരള അസോസിയേഷന് ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സിന്റെയും ബി സി എം കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന കോട്ടയം ജില്ലാ തല ഭിന്നശേഷി ദിനാചരണത്തിന്റെ ഉദ്ഘാടനകര്‍മ്മം ജില്ലാ കളക്ടര്‍ ഡോ. P K ജയശ്രീ ഐ.എ.എസ് നിര്‍വ്വഹിക്കുന്നു . ( ഇടത്തു നിന്നും ) ഡോമി ജോണ്‍ , N P പ്രമോദ് കുമാര്‍ , ജെയ്സണ്‍ ഫിലിപ്പ് ആലപ്പാട്ട്, ഫാ. ഫില്‍മോന്‍ കളത്ര , പ്രശാന്ത് ട , ഡോ. ഐപ്പ് വര്‍ഗീസ് , സജോ ജോയി , മീര ഹരികൃഷ്ണന് , പ്രിന്‍സി തോമസ് , സോണിയാമോള്‍ സന്തോഷ് എന്നിവര്‍ സമീപം