കോട്ടയം: അതിരമ്പുഴയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ തല്ക്ഷണം മരിച്ചു. ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശി മുരുക്കുംന്താനം വീട്ടില്‍ സത്യന്‍ (62)ആണ് മരിച്ചത്. ഏറ്റുമാനൂര്‍ പടിഞ്ഞാറെ നട ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറാണ്.
പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അതിരമ്പുഴ വില്ലേജ് ഓഫീസിന് സമീപം ഉപ്പുപുരരിക്കല്‍ വളവില്‍ അപകടമുണ്ടായത്. ഓട്ടം പോയി തിരികെ ഏറ്റുമാനൂരിലേക്ക് വരികയായിരുന്ന സത്യന്റെ ഓട്ടോയും എതിരെ വന്ന ഫോക്‌സ് വാഗന്‍ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മറിഞ്ഞ് ഓട്ടോയില്‍ നിന്നും തെറിച്ച് വീണ സത്യന്‍ കാറിനും, റോഡരികിലെ മതിലിനും ഇടയില്‍ പെട്ടാണ് തല്‍ക്ഷണം മരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാറിലുണ്ടായിരുന്ന അതിരമ്പുഴയിലെ ബാര്‍ ഹോട്ടല്‍ ജീവനക്കാരായ നാല് പേരും അപകടത്തെ തുടര്‍ന്ന് ഇവര്‍ ഓടിരക്ഷപ്പെട്ടു. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഏറ്റുമാനൂര്‍ പോലീസ് ആണ് ആംബുലന്‍സ് എത്തിച്ച സത്യനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ഉഷയാണ് ഭാര്യ.മക്കള്‍ – സൂര്യ, സുപ്രിയ,സതീഷ്,