നവജാത ശിശുവിനെ കടത്തിയ സംഭവം; മെഡിക്കല്‍ കോളേജിലെ സുരക്ഷാ പിഴവ് പരിശോധിക്കും; കോട്ടയം മെഡിക്കല്‍ കോളേജ് ആര്‍എംഓയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം

കോട്ടയം: മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജും ആശുപത്രി സൂപ്രണ്ടും. സുരക്ഷാ വീഴ്ചയെ സംബന്ധിച്ച് മെഡിക്കല്‍ കോളേജ് ആര്‍എംഓ ഡോ. രഞ്ജിന്റെ നേതൃത്വത്തിലുള്ള നാലംഗ അന്വേഷണസംഘമാണ് ഇന്റേണല്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവ് പ്രകാരം ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

Advertisements

ജാഗ്രതാ ന്യൂസ് വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജ് ആര്‍എംഓയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ രൂപീകരിച്ചതും സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ തീരുമാനിച്ചതും. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനാണ് സൂപ്രണ്ട് ഉത്തരവിട്ടിരിക്കുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് എങ്ങനെ തട്ടിക്കൊണ്ടു പോയെന്ന് അന്വേഷിക്കാനാണ് നിര്‍ദേശം. ആര്‍ എം ഒയുടെ നേതൃത്വത്തില്‍ നാലംഗ സംഘത്തിനാണ് അന്വേഷണ ചുമതല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനിടെ, പ്രതി നീതു നഴ്സ് വേഷത്തില്‍ എത്തിയപ്പോള്‍ സംശയം തോന്നിയില്ലെന്ന് നവജാത ശിശുവിന്റെ മാതാവ് പറഞ്ഞു. നീതുവിനെ നഴ്സ് വേഷത്തില്‍ പല തവണ കണ്ടതിനാല്‍ സംശയം തോന്നിയില്ല. ഡോക്ടറെ പോലെയാണ് നീതു ഇടപെട്ടതെന്ന് കുഞ്ഞിന്റെ അമ്മൂമ്മയും പറഞ്ഞു.

Hot Topics

Related Articles