കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ 2023-24 പ്രവർത്തനവർഷത്തെ ഇടവകദിനാഘോഷങ്ങളുടെ ഉത്ഘാടനം മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് (ഈസ്റ്റ്) ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. തോമസ് മാർ അത്തനേഷ്യസ് മെത്രാപ്പോലീത്താ നിർവ്വഹിച്ചു.
മഹാ ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ്ജ് പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇടവക ട്രസ്റ്റി ജോജി പി. ജോൺ സ്വാഗതവും, സെക്രട്ടറി ജിജു പി. സൈമൺ കൃതഞ്ജതയും രേഖപ്പെടുത്തി. നാൻസി സുസൻ ജോണിന്റെ വേദവായനയോടുകൂടി ആരംഭിച്ച ചടങ്ങിൽ ഇടവക സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, എൻ.ഈ.സി.കെ. കൗൺസിലംഗം അജോഷ് മാത്യൂ, ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഇടവക സെക്രട്ടറി ജിജു പി. സൈമൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഫാ. ഗീവർഗീസ് ജോൺ, പ്രാർത്ഥനയോഗ ജനറൽ സെക്രട്ടറി ബിജു യോഹന്നാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടവകദിനത്തോടനുബന്ധിച്ച് 55 വയസ്സ് തികഞ്ഞ സീനിയർ ഇടവകാംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി. 25 വർഷം ഇടവകാംഗത്വം പൂർത്തിയാക്കിയവ രെയും, കഴിഞ്ഞ അദ്ധ്യയനവർഷം 10, 12 ക്ളാസുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെയും മെമെന്റോ നൽകി ആദരിച്ചു.