സർക്കാരിനെയും പാർട്ടിയെയും കുഴിയിൽ വീഴ്ത്തിയ ന്നാ താൻ കേസ് കൊട് വീണ്ടും വിവാദ പോസ്റ്ററുമായി രംഗത്ത്..! കുഞ്ചാക്കോയെ ചെഗുവേരയാക്കി പോസ്റ്ററിറക്കി സിനിമാ ടീം; സോഷ്യൽ മീഡിയയിൽ പോസ്റ്ററും വൈറൽ

കൊച്ചി: വീണ്ടും വ്യത്യസ്തമായ പോസ്റ്ററുമായി ‘ന്നാ താൻ കേസ് കൊട്’ ടീം. കുഞ്ചാക്കൊ ബോബനെ ചെഗുവേരയുമായി സാമ്യപ്പെടുത്തി കൊണ്ടുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തർ പുറത്തിറക്കിയത്. ‘കൊഴുമ്മൽ രാജീവനിലും ഒരു വിപ്ലവകാരിയുണ്ട്. നീതിയ്ക്കായുള്ള അയാളുടെ പോരാട്ടത്തിന്റെ കഥ നിങ്ങളെ ഏറെ ആവേശം കൊള്ളിയ്ക്കും. വരിക വരിക കൂട്ടരേ, നിങ്ങളുടെ സമീപമുള്ള തിയറ്ററുകളിൽ’ എന്ന കുറിപ്പോടുകൂടി കുഞ്ചാക്കൊ ബോബനാണ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

Advertisements

‘തിയറ്റുകളിലേക്കുള്ള വഴിയിൽ കുഴികാണും, എന്നാലും വന്നേക്കണേ’ എന്ന കുറിപ്പോടുകൂടിയ പോസ്റ്റർ ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ഇടത് സൈബർ ഇടങ്ങളിൽ നിന്നും വലിയ തോതിൽ സിനിമയ്ക്കെതിരെ ഡീ ?ഗ്രേഡിം?ഗ് ഉയർന്നു. എന്നാൽ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപ്പറ്റിയ ചിത്രം തിയറ്ററുകളിൽ ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ 25 കോടി കളക്ഷൻ സ്വന്തമാക്കിയിരുന്നു. ഇതോടെ ചാക്കോച്ചന്റെ ഏറ്റവും വലിയ ഹിറ്റുകളുടെ ലിസ്റ്റിലേയ്ക്ക് ‘ന്നാ താൻ കേസ് കൊട്’ ഇടം നേടി. ഓ?ഗസ്റ്റ് 11 നായിരുന്നു സിനിമ റിലീസ് ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രത്തിന്റെ സംവിധായകൻ. വളരെ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം ആക്ഷേപ ഹാസ്യത്തിന്റെ മേമ്‌ബൊടിയോടെ പറയുന്ന സിനിമയാണ് ‘ന്നാ താൻ കേസ് കൊട്’. ഗായത്രി ശങ്കറാണ് സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായിക. ബേസിൽ ജോസഫ്, ഉണ്ണി മായ, പി.പി. കുഞ്ഞികൃഷ്ണൻ, രാജേഷ് മാധവൻ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. എസ്.ടി. കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

Hot Topics

Related Articles