കുടയംപടി- അയ്മനം റോഡ് ഇന്ന് മുതൽ താൽക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുക്കും : ഇളവ് ക്രിസ്മസ് ന്യൂയർ തിരക്ക് കണക്കിലെടുത്ത്

അയ്മനം : ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ അയ്മനം കുടയം പിടി റോഡിനും താൽക്കാലിക ഇളവ്. ക്രിസ്മസ് ന്യൂയർ പ്രമാണിച്ചാണ് ഇളവ്. നിർമ്മാണത്തിലിരിക്കുന്ന  റോഡ് ഇന്ന്  മുതൽ താൽക്കാലികമായി ഗതാഗതത്തിന് തുറന്നുകൊടുക്കും. ടൂവീലർ ഉൾപ്പെടെയുള്ള ചെറു വാഹനങ്ങൾക്ക് ഒരു വശം മാത്രമാണ് തുറന്നു കൊടുക്കുക. എന്നാൽ ബസുകൾക്കും ഭാരവാഹനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള  നിയന്ത്രണം തുടരും.

Advertisements

ഓട നിർമ്മാണവും മറ്റും പൂർത്തീകരിച്ചിട്ടില്ലെങ്കിലും ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ച് ഉണ്ടാകാവുന്ന തിരക്ക് പരിഗണിച്ചാണ് ഗതാഗത നിയന്ത്രണത്തിൽ ഇളവ് വരുത്തിയത്.

Hot Topics

Related Articles