സമൂഹത്തിലെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള സംസ്ഥാന സർക്കാർ സ്ഥാപനം ബഡ്സ് ബി ആർ സികളിലെ കുട്ടികളുടെ ജില്ലാതല കലോത്സവം “തില്ലാന 2024” നാളെ നടക്കും. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലാണ് കലോത്സവം സംഘടിപ്പിക്കുന്നത്.
ഏറ്റുമാനൂർ ചൈതന്യ പാസ്റ്ററൽ സെൻററിൽ മൂന്ന് വേദികളിലായി നടക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം ബഹു ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ വി ബിന്ദു നിർവഹിക്കും. ജില്ലയിലെ വിവിധ ബഡസ് ബി ആർ സി സ്കൂളുകളിലെ നൂറോളം വിദ്യാർത്ഥികൾ 21 മത്സര ഇനങ്ങളിൽ മാറ്റുരയ്ക്കും. ജില്ലയിലെ വിവിധ തദ്ദേശസ്വരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, കുടുംബശ്രീ ചെയർപേഴ്സൺ മാർ, ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുക്കുന്നതാണ്.