തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘ഹര്‍ ഘര്‍ തിരംഗ’ യുടെ ഭാഗമായി വീടുകളിലുയര്‍ത്തുന്ന ദേശീയ പതാകകള്‍ തയാറാക്കിയത് കുടുംബശ്രീയാണ്.എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍ സ്കൂളുകളിലെത്തിച്ച ദേശീയ പതാക നിലവാരമില്ലാത്തതാണെന്ന പരാതിയാണ് ഇപ്പോള്‍ ഉയരുന്നത്. കുടുംബശ്രീ നിര്‍മിച്ച പതാകകള്‍ സ്കൂളുകള്‍ വഴി വിതരണം ചെയ്യാന്‍ എത്തിയപ്പോഴാണ് പതാകയിലെ പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടത്. തിരുവനന്തപുരം നഗരസഭാ പരിധിയിലെ സ്കൂളുകളില്‍ അടക്കം എത്തിച്ച പതാകയെ കുറിച്ചാണ് പരാതി ഉയരുന്നത്.ദേശീയ പതാക നിര്‍മിക്കുമ്ബോള്‍ ആവശ്യപ്പെടുന്ന നിബന്ധനകള്‍ പാലിക്കാതെ നിര്‍മ്മിച്ച പതാകകളാണ് കുടുംബശ്രീ സ്കൂളുകളില്‍ വില്‍പ്പനയ്ക്കായി എത്തിച്ചിരിക്കുന്നത്. 20, 25, 30, 40 എന്നിങ്ങനെയാണ് പതാകകളുടെ വില. ഇതില്‍ 20, 25 രൂപയ്ക്ക് വില്‍ക്കുന്ന പതാകകള്‍ നിര്‍മിച്ചിരിക്കുന്നത് പോളിസ്റ്റര്‍ തുണി ഉപയോഗിച്ചാണ്. ഈ പതാകകളില്‍ ഘടിപ്പിച്ചിരിക്കുന്നത് കൂള്‍ഡ്രിങ്ക്സ് സ്ട്രോകളുമാണ്. ഇത്തരത്തിലുള്ള പതാകകളിലാണ് ഗുരുതരമായ പ്രശ്നങ്ങള്‍ കാണപ്പെട്ടത്. ഈ പതാകകള്‍ക്ക് കൃത്യമായ അളവോ ദേശീയ പതാക നിര്‍മ്മിക്കുമ്ബോള്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന യാതൊരുവിധ നിബന്ധനകളോ പാലിച്ചിട്ടില്ല. മാത്രമല്ല വില്‍പനയ്ക്ക് എത്തിച്ച പല പതാകകളുടെയും അരികുകള്‍ കീറിപ്പറഞ്ഞ നിലയിലുമാണ്. പതാകകളുടെ നടുക്ക് വരേണ്ട അശോകചക്രം പലതിലും കാണാനുമില്ല. അശോകചക്രമുള്ള പതാകകളില്‍ അത് മാഞ്ഞുപോയ നിലയിലുമാണ്.