ഇരവിപേരൂർ: പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ നേതൃത്വത്തിൽ ഏഴു ദിവസങ്ങളിലായി നടന്നു വന്നിരുന്ന പൊയ്കയിൽ ദിവ്യമാതാവിന്റെ ദേഹവിയോഗ ഉപവാസ ധ്യാനയോഗത്തിന് ഇന്ന് സമാപനം. കുളത്തൂർ ദിവ്യമാത സ്മാരക മണ്ഡപത്തിൽ നിന്നും ഇന്നു രാവിലെ 10 മണിക്ക് പി.ആർ.ഡി.എസ് യുവജന സംഘം നയിക്കുന്ന കളത്തൂർ പൊയ്ക തീർത്ഥാടന പദയാത്ര പി.ആർ.ഡി.എസ് പ്രസിഡണ്ട് വൈ. സദാശിവൻ ഉദ്ഘാടനം ചെയ്തു.
ഇരവിപേരൂർ പി.ആർ.ഡി.എസ് ആസ്ഥാനത്തേയ്ക്ക് പി.ആർ.ഡി.എസ് യുവജന സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ഈ കുളത്തൂർ പൊയ്ക തീർത്ഥാടന പദയാത്രയിൽ
സഭയുടെ മുഴുവൻ ശാഖകളിൽ നിന്നും എത്തിച്ചേർന്ന വിശ്വാസികൾ തീർത്ഥാടന പാദയാത്രികരായി പങ്കു ചേർന്നു. വൈകുന്നേരം 7 മണിക്ക് പ്രത്യേക പ്രാർത്ഥനയോടെ തീർത്ഥാടന പദയാത്ര സമാപിക്കും. പി.ആർ. ഡി എസ് ഗുരുകുല ഉപശ്രേഷ്ഠൻ എം. ഭാസ്കരൻ , ജനറൽ സെകട്ടറി സി.സി. കുട്ടപ്പൻ , ജോയിന്റ് സെക്രട്ടറി പി. രാജാറാം, ട്രഷറർ സി.എൻ. തങ്കച്ചൻ , ഹൈക്കൗൺസിലംഗം എം.എസ് വിജയൻ യുവജനസംഘം പ്രസിഡണ്ട് കെ.ആർ.രാജീവ്, യുവന സംഘം ജനറൽ സെക്രട്ടറി റ്റിജോ തങ്കസ്വാമി എന്നിവർ ചടങ്ങിൽ സംസാരിച്ചു.