കോട്ടയം: കുമരകം കലാഭവന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. എം.എൻ ഗോപാലൻ ശാന്തി പ്രസിഡന്റായും, എസ്.ഡി പ്രേംജി സെക്രട്ടറിയായുമുള്ള ഭരണസമിതിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. വർക്കിംങ് പ്രസിഡന്റ് ടി.കെ ലാൽ ജ്യോത്സ്യർ, ട്രഷറർ എസ്.ജയരാജ്.
അഡ്വ.പി.കെ മനോഹരൻ, സാൽവിൻ കൊടിയന്ത്ര, പി.പി സദാശിവൻ, കെ.കെ തങ്കച്ചൻ, വി.കെ പ്രകാശൻ, ജഗദമ്മ മോഹനൻ എന്നിവർ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു.
പി.കെ അനിൽകുമാർ, ഇ.ഷീബാ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ. കമ്മിറ്റി അംഗങ്ങളായി പി.പി ബൈജു, കെ.എൻ ബാലചന്ദ്രൻ, ഗണേഷ് ഗോപാൽ, പി.വി പ്രസേന്നൻ, ഇ.എ വിജയകുമാർ, പി.ഒ ജേക്കബ്, പി.ബി ചെല്ലപ്പൻ, മത്തായി വി.സി, കെ.എൻ രമണൻ, കെ.ജെ ജോൺ, രാജി സാജൻ, ഉഷാ സോമൻ, ബി.ബിന്ദു, കെ.പി സന്തോഷ്‌കുമാർ, എൻ.എ രാജു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് എം.എൻ ഗോപാലൻ ശാന്തി അധ്യക്ഷത വഹിച്ചു. ആക്ടിംങ് സെക്രട്ടറി എസ്.ഡി പ്രേംജി റിപ്പോർട്ടും, ട്രഷറർ എസ്.ജയരാജ് കണക്കും അവതരിപ്പിച്ചു.