കുമരകത്ത് യുവാവ് മരിച്ച സംഭവത്തില്‍ പൊലീസിന്റെ വിശദീകരണം പുറത്ത്; ഹോട്ടലില്‍ പരിശോധന നടത്തിയത് യുവാക്കളുടെ സംഘം സഞ്ചരിച്ച ബൈക്ക് ഉണ്ടോയെന്ന് കണ്ടെത്താന്‍ എന്ന് പൊലീസ്

കോട്ടയം: കുമരകത്ത് ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തില്‍ അടിച്ച ശേഷം രക്ഷപ്പെടുന്നതിനിടെ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ ദുരൂഹ മരണത്തില്‍ വിശദീകരണവുമായി പൊലീസ്. സംഭവത്തില്‍ ബാറിനുള്ളില്‍ യുവാവിന് പിന്നാലെ പൊലീസ് കയറുന്നന വീഡിയോ ജാഗ്രത ന്യൂസ് ലൈവ് പുറത്ത് വിട്ടതിന് പിന്നാലെയാണ് വിശദീകരണവുമായി പൊലീസ് സംഘം രംഗത്തെത്തിയത്. ബാറിനുള്ളില്‍ യുവാക്കള്‍ ബൈക്കുമായി കയറിയതായി സംശയിച്ചാണ് പൊലീസ് സംഘം പരിശോധന നടത്തിയതെന്ന് ജില്ലാ പൊലീസ് മേധാവിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Advertisements

ബാറിനുള്ളില്‍ ബൈക്ക് ഉണ്ടോ എന്ന് പരിശോധിക്കാന്‍ ആദ്യം ജില്ലാ പൊലീസ് മേധാവിയുടെ സ്റ്റാഫ് അംഗങ്ങളും ബാര്‍ ജീവനക്കാരുമാണ് പരിശോധന നടത്തിയത്. ഇതിന് ശേഷം ലോക്കല്‍ പൊലീസ് സംഘമെത്തി പരിശോധന നടത്തുകയായിരുന്നു. എന്നാല്‍ രണ്ട് തവണ പരിശോദന നടത്തിയിട്ടും യുവാക്കളെയോ ബൈക്കോ കണ്ടെത്താന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് പൊലീസ് സംഘം മടങ്ങുകയായിരുന്നു. മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് അറിയിച്ചു.

Hot Topics

Related Articles