കുമാരനല്ലൂരില്‍ ഓടയ്ക്കുള്ളില്‍ നിന്നും തീയും പുകയും; പരിഭ്രാന്തരായി നാട്ടുകാര്‍

കോട്ടയം: കുമാരനല്ലൂര്‍ ജംഗ്ഷനിലെ ഓടയ്ക്കുള്ളില്‍ നിന്നും തീയും പുകയും. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. ഓടയ്ക്കുള്ളില്‍ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. മിനിറ്റുകള്‍ക്കകം സ്ഥലത്ത് എത്തിയ അഗ്നിരക്ഷാസേന തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീ ഉയര്‍ന്ന സ്ഥലത്തിന് സമീപത്ത് തന്നെ ബിഎസ്എന്‍എല്‍ കേബിള്‍ ഉള്‍പ്പെടെ കടന്ന് പോകുന്നുണ്ട്. ഇത് പരിഭ്രാന്തി പരത്തിയെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല.

Advertisements

Hot Topics

Related Articles