ലഖ്നൗ: മഹാശിവരാത്രി ആഘോഷത്തോടെ മഹാകുംഭമേളയ്ക്കും ഇന്ന് അവസാനമാകും. ശിവരാത്രി ദിനമായ ഇന്ന് മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ കോടിക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തുന്നത്. ഇത് വരെ 64 കോടി പേര്‍ സ്നാനത്തില്‍ പങ്കെടുത്തെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കുന്ന കണക്കുകള്‍.
മഹാകുംഭമേളയുടെ അവസാന ദിനമായ ഇന്ന് പ്രധാന സ്നാന ദിവസമായ അമൃത സ്നാനത്തിന്റെ അവസാന ദിവസം കൂടിയാണ്. അതു കൊണ്ട് അവസാന മണിക്കൂറിലും കുംഭമേളയുടെ ഭാഗമാകുന്നതിനു വേണ്ടി രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള വിശ്വാസികള്‍ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നു. ഇതിനൊപ്പം ഇവിടത്തെ വേറിട്ട കൗതുകക്കാഴ്ച്ചകള്‍ കാണാനും നിരവധി ആളുകള്‍ ഇവിടേക്കെത്തുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനുവരി 13 ന് പൗഷ് പൂര്‍ണിമ ദിനത്തിലായിരുന്നു മഹാകുംഭമേള ആരംഭിച്ചത്. 45 ദിവസം നീണ്ട കുംഭമേള ശിവരാത്രി ദിനത്തിലാണ് അവസാനിക്കുന്നത്. ശിവരാത്രി ദിനത്തില്‍ പ്രധാന സ്‌നാനത്തിനായി വിപുലമായ ഒരുക്കങ്ങള്‍ പൂർത്തിയായി എന്നാണ് അധികൃതർ വിശദമാക്കുന്നത്.