കുമളി:വികസന പ്രവർത്തന ങ്ങൾക്ക് ഭൂമി വാങ്ങുന്നതിന്റെ മറവിൽ കുമളി പഞ്ചായത്തിൽ കോ ടികളുടെ അഴിമതി നടത്താൻ നീ ക്കമുള്ളതായി പ്രതിപക്ഷ അംഗ ങ്ങൾ ആരോപിച്ചു.
2022 – 2023 സാമ്പത്തിക വർ ഷത്തിൽ സ്ഥലം വാങ്ങുന്നതിനാ യി 5.5 കോടി രൂപയുടെ പദ്ധതി യാണ് തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ കണ്ടെത്തിയിരിക്കുന്ന സ്ഥലത്ത് നിർമാണ പ്രവർത്തന ങ്ങൾക്ക് തടസ്സം ഉണ്ടാകാൻ
സാധ്യതയുള്ളതിനാൽ ഹൈക്കോടതി സ്റ്റാൻഡിങ് കൗൺസലിന്റെ നിയമോപദേശം തേടിയതിനു ശേഷം മാത്രമേ സ്ഥലം വാങ്ങാവൂ എന്നും ഇവർ ആവശ്യപ്പെട്ടു. ഇക്കാര്യം കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ
ചൂണ്ടിക്കാട്ടിയെങ്കിലും ബൈലോയിൽ അനുശാസിക്കുന്നില്ല എന്നാണ് സെക്രട്ടറി അറിയിച്ചത്. സ്റ്റാൻഡിങ് കൗൺസ ലിന്റെ അനുമതി കിട്ടാൻ എന്തോ തടസ്സം നേരിട്ടു എന്നാണ് ഭരണ പക്ഷത്തിന്റെ വാദഗതികളിലൂടെ
മനസ്സിലാക്കുവാൻ കഴിഞ്ഞതെന്നും ഇവർ ആരോപിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെളിമടയ്ക്ക് സമീപം കാപ്പി കൃഷിക്ക് പതിച്ചു കൊടുത്തിരി ക്കുന്ന സ്ഥലമാണ് വാങ്ങാൻ ഉദ്ദേശിച്ചിരിക്കുന്നത്. ഈ ഭാഗത്ത് ഭൂപതിവ് ചട്ടങ്ങളി ലെ നിയമങ്ങൾ മൂലം വീടുനിർമാണം നടത്തുന്നതിനു പോലും അനുമതി ലഭിച്ചിട്ടില്ല. നിർമാണ പ്രവർത്തനങ്ങൾ നടത്തുവാൻ കഴിയില്ല എന്ന ഒറ്റകാരണം കൊ ണ്ട് വിൽപനക്ക് വച്ചിരിക്കുന്ന സ്ഥലം ഇടനിലക്കാർ ഏക്കറിന് 1.28 കോടി രൂപയ്ക്കാണ് പഞ്ചാ യത്തിന് കെട്ടിവയ്ക്കാൻ തുനിയുന്നത്. ഇതിലൂടെ ഏതാണ്ട് 3 കോടിയിലധികം രൂപയുടെ അഴിമതി യാണ് നടക്കാൻ പോകുന്നതെന്നും റോബിൻ കാരയ്ക്കാട്ട്, ഷൈലജ ഹൈദ്രോസ്, മണിമേഖല എന്നി പ്രതിക്ഷ അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.