കുമ്മനം പുഴയോരം ഹെറിറ്റേജ് ഫെസ്റ്റ് ; വമ്പിച്ച വിലക്കുറവ് ; നാട്ടുചന്ത നാളെ

കോട്ടയം : കുമ്മനം പുഴയോരം ഹെറിറ്റേജ് ഫെസ്റ്റ് 2023 ന്റെ ഭാഗമായി കണ്ണഞ്ചിപ്പിക്കുന്ന വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകുന്ന നാട്ടുചന്ത നാളെ ഉച്ചയ്ക്ക് 2:30 ന് കുമ്മനം കുളപ്പുരക്കവലയിൽ ആരംഭിക്കും. ഉച്ചയ്ക്ക് 2:30 ന് കുമ്മനം കൾച്ചറൽ സൊസൈറ്റി ജോ.സെക്രട്ടറി ജാബിർ ഖാൻ വി.എസ് അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തിൽ ഫെസ്റ്റ് കമ്മിറ്റി കൺവീനർ നസീബ് ചേരിക്കൽ സ്വാഗതം ആശംസിക്കും. 

Advertisements

തിരുവാർപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി ആർ നാട്ടുചന്ത ഉദ്ഘാടനം ചെയ്യും. റൂബി ചാക്കോ, ജലീൽ ലബ്ബ,യു നവാസ്, റഷാദ് ഷറഫിയ,സുമ ഗോപാൽ, അഷ്റഫ് മാണിപറമ്പിൽ എന്നിവർ ആശംസാ പ്രസംഗം നടത്തുന്നതും,കുമ്മനം കൾച്ചറൽ സൊസൈറ്റി അംഗം മോനിച്ചൻ കൃതജ്ഞത രേഖപ്പെടുത്തുന്നതുമാണ്. നാട്ടുചന്തയിൽ പച്ചക്കറി, മത്സ്യങ്ങൾ,മുതലായവ മാർക്കറ്റ് വിലയുടെ പകുതി വിലയിൽ ലഭിക്കുന്നതാണ്.ഒരു കിലോ പോത്തിറച്ചി കിലോയ്ക്ക് ₹ 300/-നിരക്കിൽ ലഭ്യമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 കുട്ട ,ചട്ടി ,മുറം ,കത്തി, കളിപ്പാട്ടങ്ങൾ, ഭക്ഷ്യസാധനങ്ങൾ തുടങ്ങിയവ വൻ വിലക്കുറവിൽ ലഭ്യമാണ്

Hot Topics

Related Articles