ചരിത്രം ഉൾക്കൊള്ളാത്ത കോൺഗ്രസ് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു: കുമ്മനം രാജശേഖരൻ

കോട്ടയം : കഴിഞ്ഞകാല ചരിത്രം ഉൾക്കൊള്ളാൻ കഴിയാത്ത കോൺഗ്രസ് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി യംഗം കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. ബിജെപി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ ദിനത്തിന്റ ഭാഗമായി സംഘടിപ്പിച്ച ചിന്താ സദസ്സ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി സഭയറിയാതെ രാഷ്ട്രപതി ഭവനെ ഭീക്ഷണിപ്പെടുത്തിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന വിഞ്ജാപനതിൽ ഒപ്പിടിച്ചത്. ഇന്ത്യൻ ഭരണഘടന ധ്വംസകരായ കോൺഗ്രസും അതിന് കുടപിടിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇന്ന് ഭരണഘടന സംരക്ഷകരായി അഭിനയിക്കുന്നത് പരിഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രോടൈ സ്പീക്കർ പദവി ഭരണഘടന പരമായ അധികാരമല്ല. കീഴ് വഴക്കം മാത്രമാണ്. തെരഞ്ഞെടുപ്പിൽ ഒരു മിനിമം പരിപാടി മുന്നോട്ട് വച്ച് ഒന്നിച്ച് മൽസരിക്കാൻ പോലും കഴിയാത്ത പ്രതിപക്ഷം പച്ചകള്ളം പ്രചരിപ്പിക്കുയാണ്. ഇപ്പോൾ വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് കോൺഗ്രസിന്റെ ഏത്ഘടകമാണ്. ഒരു കുടുംബം ഒന്നിച്ചിരുന്നാണ് വയനാട്ടിൽ എന്ത് രാഷ്ട്രീയം പറഞ്ഞാണ് ഇടതുമുന്നണി മൽസരിക്കുന്നത് എന്ന് വ്യക്തമാക്കണം.

Advertisements

ഇവർ ഭാരതം തകരണമെന്ന് ആഗ്രഹിക്കുന്ന വിദേശ ശക്തി കളുടെ കൈയ്യിലെ കളിപാവയാണെന്നും കുമ്മനം ആരോപിച്ചു. ഭാവാന്മക രാഷ്ട്രീയം മുന്നോട്ട് വച്ച് ജനാധിപത്യം പുഷ്ടിപ്പെടുത്തുന്ന നടപടിയുമായിട്ടാണ് മോദി സർക്കാർ മുനോട്ട് പോകുന്നത് എന്നും കുമ്മനം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻലാൽ അദ്ധ്യക്ഷത വഹിച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജെ. പ്രമീളദേവി മുഖ്യപ്രഭാഷണം നടത്തി. അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടതിൽ അറസ്റ്റ് വരിച്ച കോത്തല കെ.ആർ. രവീന്ദ്രനെ കുമ്മനം രാജശേഖരൻ ആദരിച്ചു. സംസ്ഥാന നിർവ്വാഹക സമിതി യംഗങ്ങളായ ബി.രാധാകൃഷ്ണമേനോൻ, പ്രൊഫ. ബി.വിജയകുമാർ, തോമസ് ജോൺ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി ജി ബിജുക്കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് കെ പി ബുവനേഷ് എന്നിവർ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles