മന്ത്രിക്കെതിരെ കേസെടുക്കാൻ മന്ത്രിസഭയുടെ അനുമതി വേണം : കള്ളനായ എനിക്കെതിരെ കേസെടുക്കാൻ മുഴുവൻ കള്ളന്മാരുടെയും അനുമതി വേണോ : വൈറലായ ന്നാ താന്‍ കേസ് കൊട് ട്രെയ്‌ലര്‍ കാണാം

കൊച്ചി : കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് ട്രെയ്‌ലര്‍ പുറത്ത്. തിരുവനന്തപുരം ലുലു മാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വൻ ജനാവലിയെ സാക്ഷിയാക്കിയാണ് ട്രെയിലർ ലോഞ്ച് കുഞ്ചാക്കോ ബോബനും ‘ന്നാ താൻ കേസ് കൊട്’ ടീമും ചേർന്ന് നിർവഹിച്ചത്. എസ്.ടി.കെ. ഫ്രെയിംസിൻ്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവ് സന്തോഷ്. ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവ്വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിർമ്മാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്.

Advertisements

ചിത്രം ആഗസ്റ്റ്‌ 11ന് തിയറ്ററുകളിലെത്തും. രാഷ്ട്രീയക്കാരെ വിമര്‍ശിക്കുകയും സാധാരണക്കാരുടെ പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നതായാരിക്കും ചിത്രമെന്ന സൂചനകളാണ് ട്രെയിലര്‍ പങ്കുവെക്കുന്നത്. ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രം ഒരു കോടതി വിചാരണയുടെ പശ്ചാത്തലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ടീസറും, ദേവദൂതര്‍ പാടി എന്ന ഗാനവും വൈറലായിരുന്നു. ഒരു ആക്ഷേപഹാസ്യ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.രാജേഷ് മാധവന്‍. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഇവരെക്കൂടാതെ ഒട്ടനേകം പുതുമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്.ആഗസ്റ്റ്‌ 11 ന് തിയറ്ററുകളിലെത്തുന്ന ഈ ചിത്രം ചാക്കോച്ചന്റെ കരിയറിലെ ബിഗ്‌ ബ്ഡ്ജറ്റ്‌ ചിത്രമാണ്‌.

Hot Topics

Related Articles