കോട്ടയം : ഛത്തീസ്ഗഡിൽ മതംമാറ്റ വിവാദത്തെ തുടർന്ന് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളുമായി ബന്ധപ്പെട്ട വിവാദമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി കേരളത്തിൽ ചർച്ചയായി മാറിയിരിക്കുന്നത്. കന്യാസ്ത്രീകൾക്ക് 9 ദിവസത്തിനു ശേഷം ഇന്നാണ് ജാമ്യം ലഭിച്ചത്. ഈ വിവാദമാണ് ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുന്നത്. ഇതിനിടയാണ് തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞു സംവിധായകൻ റിയാസ് മുഹമ്മദ് രംഗത്തെത്തിയത്. വേഗം തന്റെ ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് തൻറെ അനുഭവം തുറന്നു പറഞ്ഞിരിക്കുന്നത് –
റിയാസ് മുഹമ്മദിൻറെ ഫേസ്ബുക്ക് പോസ്റ്റ് കാണാം –
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരാണിവിടെ ഹിന്ദു ? ആരാണിവിടെ ക്രിസ്ത്യാനി ? ആരാണിവിടെ മുസ്ലിം ? എന്നും രാവിലെ എറണാകുളത്തു യൂബർ ഓടിച്ചു ജോലിക്ക് പോയി തിരിച്ചു വരുന്നത് വരെ ഒരു ക്രിസ്ത്യാനിയെയും ഹിന്ദുവിനെയും മുസ്ലിമിനെയും ഞാൻ കണ്ടില്ല. ജീവിക്കാനായി പാട് പെടുന്ന കുറച്ചു മനുഷ്യമാരെയാണ് കണ്ടിട്ടുള്ളത് .
ഇന്നലെ രാത്രി ഉറങ്ങിയില്ല കാരണം മോൻ ഒൻപതിൽ ആണ് പഠിക്കുന്നത് അവന്റെ കഴിഞ്ഞ വർഷത്തെ ഫീസ് അടച്ചില്ല സങ്കടം വന്നു ചെറുതായ് കണ്ണു നനഞ്ഞു ഇന്നലെ എന്നല്ല കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ശെരിക്കും ഉറങ്ങിയിട്ട് ഞാൻ അന്നേരം ദൈവത്തെ വിളിച്ചില്ല കേട്ടോ വിളിച്ചിട്ടും കാര്യം ഇല്ല എന്ന് അറിയാം അന്നേരം ആണ് എപ്പോൾ വിളിച്ചാലും വാതിൽ തുറക്കുന്ന ഞാൻ നേരിട്ട് കണ്ടിട്ടുള്ള ഞാൻ ജീവനു തുല്യം സ്നേഹിക്കുന്ന ആ മനുഷ്യന്റെ കാര്യം ഓർമ്മ വന്നത് കുഞ്ചാക്കോ ബോബൻ എന്നാണ് അദ്ദേഹത്തിന്റെ പേര്.
വെളുപ്പിന് 4: 17 നു ഒരു മെസ്സേജ് ഇട്ടു ഇച്ചായാ മോന്റെ ഫീസ് അടച്ചില്ല 8000 രൂപ ശിഷ്ടം ഉണ്ട് ഒന്ന് സഹായിക്കാമോ ? എന്ന് . (മറ്റൊരാൾ 100 രുപ തന്നാൽ പിടിച്ചു മേടിക്കുന്ന ഈ കാലത്തു) രാവിലെ തന്നെ റിപ്ലൈ വന്നു അക്കൗണ്ട് ഡീറ്റെയിൽസ് അയക്കാൻ കണ്ട ഉടൻ ഞാൻ അയച്ചു കൊടുത്തു അല്പ സമയത്തിന് ഉള്ളിൽ പൈസ അയച്ച റസീപ്റ്റ് തിരിച്ചു അയച്ചു . ആ ആളുടെ പേര് ഒന്ന് കൂടി പറയാം കുഞ്ചാക്കോ ബോബൻ എന്നാണ് എന്നോട് ക്യാഷ് തന്നിട്ട് മതം മാറാൻ പറഞ്ഞില്ല കേട്ടോ തീർന്നില്ല 2021 മാർച്ച് 19 എന്റെ വാപ്പിച്ചി മരിച്ച ദിവസം അന്നേരം ഒരു 15000 രൂപ അകൗണ്ട് ൽ ക്രെഡിറ്റ് ആയി ആ സങ്കടത്തിൽ മുങ്ങി നിന്ന സമയം ആയ കൊണ്ട് കാര്യമായി ശ്രദ്ധിച്ചില്ല. രാത്രി ഗൂഗിൾ പേ എടുത്തു നോക്കിയപ്പോൾ പേര് കണ്ടു അതിലും കുഞ്ചാക്കോ ബോബൻ സങ്കടവോ അങ്ങനെ എന്തെക്കെയോ വന്നു എല്ലാം വന്നു ഞാൻ മാറി നിന്നു കുറെ കരഞ്ഞു അന്നേരവും അദ്ദേഹം എന്നോട് മതം മാറാൻ പറഞ്ഞില്ല കേട്ടോ. പോകല്ലേ ഒന്ന് കൂടി ഉണ്ട് 12 വർഷം കാത്തിരുന്നു രണ്ടാമത്തെ കുട്ടി ഉണ്ടാകാൻ കയ്യിൽ 10 പൈസ ഇല്ല സെപ്റ്റംബർ 8 2022 ഇച്ചായന് മെസ്സേജ് അയച്ചു.
#ഒറ്റ് ഞാൻ ആദ്യ ദിവസം കാണില്ല എന്റെ കയ്യിൽ പൈസ ഒന്നും ഇല്ല സ്വിഗ്ഗി ഓടി ഹോസ്പിറ്റൽ ചിലവിനു പൈസ റെഡി ആക്കണം എന്ന് അടുത്ത നിമിഷം 20000 രൂപ അകൗണ്ടിൽ ക്രെഡിറ്റ് ആയി അന്ന് ഞാൻ കരഞ്ഞില്ല കേട്ടോ സന്തോഷം കൊണ്ട് എന്തെക്കെയൊ കാട്ടി കൂട്ടി അന്നും എന്നോട് മ_തം മാറാൻ പറഞ്ഞില്ല കേട്ടോ. വാപ്പിച്ചി മരിക്കും മുൻപ് അവരുടെ അവസാന വെഡിങ്ങ് അണിവേഴ്സറിക്ക് ഒരു വിഷസ് അയക്കുവോ എന്ന് ഇച്ചായനോട് ചോദിച്ചു അന്നേരം തന്നെ ഇച്ചായന്റെ വക വിഷസ് വന്നു. അത് കണ്ടിട്ട് വാപ്പിച്ചിയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു അറിയാതെ എന്റെ കണ്ണും നിറഞ്ഞു പോയി വാപ്പിച്ചിയുടെ ജീവിതത്തിൽ എനിക്ക് കൊടുക്കാൻ പറ്റിയതിലും ഇത് വരെ കിട്ടിയതിലും വെച്ചു ഏറ്റവും വലിയ വിഷസ് ആയിരുന്നു അത്.
അതും തന്നത് ഈ കുഞ്ചാക്കോ ബോബൻ ആണ് കേട്ടോ . പല തവണ ഷോർട് ഫിലിമിന്റെയും അമീറാ സിനിമയുടെയും പോസ്റ്റർ ഷെയർ ചെയ്തും സപ്പോർട്ട് തന്നും ഒരുപാട് സ്നേഹം തന്നിട്ടുണ്ട് അന്നും എന്നോട് മതം മാറാൻ പറഞ്ഞില്ല . ഞാൻ വിശ്വസിക്കുന്ന ഒരു മതത്തിലും പെടാത്ത ദൈവം അയച്ച മനുഷ്യൻ ആയാണ് ഞാൻ അദ്ദേഹത്തെ കാണുന്നത് കേട്ടോ . എന്നേ സഹായിച്ചിട്ടുള്ള Sabin Philip Abraham,Tony Joseph, Rejimon Esmail, Anoop R Paduva, Bibin Joy, Linto,Jose, Arjun, Pyarilal, Rajesh, ഹാരിസിക്ക, റഹീമിക്ക, അച്ചപ്പ് അങ്ങനെ ഒരുപാട് പെരുണ്ട് അവരാരും എന്നോട് മതം മാറാൻ പറഞ്ഞില്ല കേട്ടോ . ഇച്ചായനെയും ഇവരെയൊക്കെ പോലുള്ള നല്ല മനുഷ്യർ ഉള്ള കൊണ്ട് ആണ് ഈ ഭൂമി ഇന്നും നില നിന്നു പോകുന്നത് ആദ്യം നിങ്ങൾ നന്മ ചെയ്യുന്നവരുടെ മതം കാണാതെ അവരെ മനുഷ്യൻ ആയി കാണാൻ ശ്രമിക്കുക എന്നാൽ തീരാവുന്ന പ്രശ്നങ്ങളെ ഇവിടെ ഉളളൂ . പ്രശ്നങ്ങൾ ഇല്ലാത്ത മത ഭ്രാന്തൻമ്മാർ ഇല്ലാത്ത ഒരു സമൂഹത്തിനായി നമ്മുക്ക് കാത്തിരിക്കാം…