അന്ന് സിനിമയിൽ എനിക്ക് പോലും വേണ്ട പരിണന കിട്ടിയില്ല..! സിനിമയിൽ റെമ്യൂണറേഷൻ എന്നത് സ്ഥായിയായ മെക്കാനിസമല്ല; ദേവദൂതർ പാടി ഹിറ്റായ ന്നാ താൻ കേസ് കൊട് ഇറങ്ങുമ്പോൾ വസ്ത്രം വേദിയിൽ കുഞ്ചാക്കോ ബോബൻ പറഞ്ഞത് ഇതെല്ലാം; ഇന്ന് ന്നാ താൻ കേസ് കൊട് കോട്ടയത്തിറങ്ങുന്നത് ഈ മൂന്നു തീയറ്ററുകളിൽ

കോട്ടയം: സൂപ്പർ ഹിറ്റായി വൺ മില്യണിനു മുകളിൽ കാഴ്ചക്കാരെ ലഭിച്ച ദേവദൂതറിലൂടെ ചർച്ചയായി മാറിയ ന്നാ താൻ കേസ് കൊട് സിനിമ ഇന്ന് റിലീസ് ചെയ്യാനിരിക്കെ ഇന്നലെ വസ്ത്രം ബ്രാൻഡ് അംബാസിഡർ പ്രഖ്യാപന വേദിയിൽ കുഞ്ചാക്കോ ബോബൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇന്ന് കോട്ടയത്ത് അടക്കം സംസ്ഥാനത്ത് ആവേശം തീർത്താണ് ചിത്രം റിലീസാകുന്നത്. ഇതിനിടെയാണ് ഇന്നലെ ഹോട്ടൽ അർക്കാഡിയയിൽ വസ്ത്രം ബ്രാൻഡ് അംബാസിഡർ പ്രഖ്യാപന വേദിയിൽ കുഞ്ചാക്കോ ബോബൻ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയത്. റിലീസാകാനിരിക്കുന്ന ന്നാ താൻ കേസ് കൊട് സിനിമയെപ്പറ്റിയും, പൊതുവിൽ സിനിമയിൽ നടക്കുന്ന ചർച്ചകളെപ്പറ്റിയും കുഞ്ചാക്കോ ബോബൻ വേദിയിൽ വ്യക്തമാക്കി.

Advertisements

മലയാളികളെ ബാധിക്കുന്ന വിഷയങ്ങളെല്ലാം ന്നാ താൻ കേസ് കൊട് ചർച്ച ചെയ്യുന്നുണ്ടെന്നു കുഞ്ചാക്കോ ബോബൻ പറയുന്നു. സിനിമ പ്രധാനമായും റോഡിലെ കുഴികളെയും, കുഴിയിൽ വീണുണ്ടാകുന്ന അപകടങ്ങളെപ്പറ്റിയും, ഇത് കൂടാതെ നായ കടിച്ച് പരിക്കേൽക്കുന്നതിനെപ്പറ്റിയും ചർച്ച ചെയ്യുന്നുണ്ടെന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. ജുഢീഷ്യൽ സംവിധാനങ്ങളെയും, രാഷ്ട്രീയക്കാരെയും, ഉദ്യോഗസ്ഥരെയും അടക്കം സിനിമ ചോദ്യം ചെയ്യുകയും ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. ഒരു റോഡ് തകർന്നാൽ സ്വാഭാവികമായും ചർച്ചയാകും. ഈ ചർച്ചയാകുമ്പോൾ റോഡ് തകർന്നതിനു പിന്നിലുള്ള മന്ത്രി മുതൽ താഴെ കിടയിലുള്ള ആളുകൾ വരെ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലയാള സിനിമയിൽ ഇപ്പോൾ നടക്കുന്ന നായകനും നായികയ്ക്കും തുല്യവേദനം വിഷയത്തിലും വസ്ത്രത്തിന്റെ ബ്രാൻഡ് അംബാസിഡർ പ്രഖ്യാപന വേദിയിൽ വച്ച് അദ്ദേഹം മറുപടി പറഞ്ഞു. സിനിമയിൽ ഒരു ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തുമ്പോൾ തനിക്ക് പോലും കൃത്യമായ പരിഗണന ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ആദ്യ കാലത്ത് ലഭിച്ച പരിഗണന പിന്നീട് ലഭിച്ചില്ല. കുഞ്ചാക്കോയുടെ കൊച്ചുമോനാണെന്നോ, താൻ നിരവധി ഹിറ്റുകൾ ചെയ്തിട്ടുണ്ടെന്നോ പറഞ്ഞിട്ട് കാര്യമില്ല. അതു പോലെ തന്നെയാണ് ഒരാൾ ചോദിക്കുന്ന റെമ്യൂണറേഷൻ കൊടുക്കാൻ മറ്റൊരാൾ തയ്യാറാകുന്നതാണ്. അത് ചോദിച്ചാൽ കൊടുക്കാൻ തയ്യാറായില്ലെങ്കിൽ അതിൽ കാര്യമില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയുടെ സ്ഥിരം പാറ്റേണിൽ നിന്നു വ്യത്യസ്തമായ സിനിമയാണ് ന്നാ താൻ കേസ് കൊട് എന്നു കുഞ്ചാക്കോ ബോബൻ പറയുന്നു. സിനിമയിൽ സാധാരണ ഒരു ദിവസം തന്നെ കേസെടുത്ത് അന്ന് തന്നെ വിധി പറയുന്ന രീതിയാണ്. ഇത് സിനിമയിൽ മാത്രമേ കാണൂ. എന്നാൽ, ന്നാ താൻ കേസ് കൊട് സിനിമയിൽ അതല്ല റിയലായ കോടതിയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വസ്ത്രം ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസിഡറായ കുഞ്ചാക്കോ ബോബൻ ഓഗസ്റ്റ് 31 ന് സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി വീണ്ടും കോട്ടയത്ത് എത്തുന്നുണ്ട്. അന്ന് മിയാ ജോർജും, നമിത പ്രമോദും, അനു സിതാരയും കുഞ്ചാക്കോ ബോബന് ഒപ്പമുണ്ടായിരിക്കും. ഇന്നലെ നടന്ന ബ്രാൻഡ് അംബാസിഡർ പ്രഖ്യാപന ചടങ്ങിൽ എൻസിഎസ് വസ്ത്രം ചെയർമാൻ എൻ.എം രാജു, ഡയറക്ടർമാരായ അലൻ ജോർജ്, പ്രിൻസി അലൻ എന്നിവരും പങ്കെടുത്തിരുന്നു.

കോട്ടയത്ത് അനുപമ, ധന്യ, ഏറ്റുമാനൂർ യുജിഎം തീയറ്ററുകളിലാണ് ന്നാ താൻ കേസ് കൊട് റിലീസാകുന്നത്.
അനുപമയിൽ രാവിലെ 10.45 , 02.00, 05.45 , 09.00 സമയങ്ങളിലാണ് സിനിമയുടെ പ്രദർശനമുള്ളത്. ധന്യ രമ്യ തീയറ്ററിൽ രാവിലെ 11.00 ഉച്ചയ്ക്ക് 02.00 വൈകിട്ട് 06.00 രാത്രി 09.00 എന്നീ സമയങ്ങളിലും പ്രദർശനമുണ്ട്. ഏറ്റുമാനൂർ യുജിഎം തീയറ്ററിൽ രാവിലെ 11.00, ഉച്ചയ്ക്ക് 03.00 , വൈകിട്ട് 06.30 , രാത്രി 09.45 എന്നീ സമയങ്ങളിലാണ് സിനിമ പ്രദർശനത്തിന് എത്തുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.