മലപ്പുറം: പിവി അൻവർ എംഎല്‍എക്ക് പിന്തുണയുമായി പികെ കുഞ്ഞാലിക്കുട്ടി. വൻ പൊലീസ് സന്നാഹത്തോടെയുള്ള അറസ്റ്റ് ജനത്തിന് ഉള്‍ക്കൊള്ളാൻ സാധിക്കാത്തതാണെന്നും അൻവർ ഉയർത്തിയത് മലയോര മേഖലയുടെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. പൊതുതാത്പര്യം മുൻനിർത്തിയുള്ള പ്രതിഷേധമാണ് നടന്നത്. വന നിയമ ഭേദഗതിയെ നിയമസഭയില്‍ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനജീവിതം ദുസഹമാക്കുന്നതാണ് വന നിയമ ഭേദഗതി. ജനങ്ങളെ ആന കൊല്ലുമ്പോള്‍ സർക്കാർ നിസ്സംഗത തുടരുകയാണ്. ഇതിനെ പറ്റി ഗൗരവകരമായ ചർച്ച പോലും നടക്കുന്നില്ല. വന നിയമത്തിനെതിരായ പ്രക്ഷോഭം മുസ്ലിം ലീഗ് ആലോചിക്കുന്നുണ്ട്. ഇതാണ് അൻവറും ഉന്നയിച്ചത്. ഒരു വലിയ ക്രൂര കൃത്യത്തെ നേരിടുന്ന പോലെയാണ് പോലീസ് അൻവറിനെ നേരിട്ടത്. പക്ഷപാതപരമായ സമീപനം ഉണ്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അൻവറിനോടുള്ള നയം യുഡിഫ് ചർച്ച ചെയ്ത് തീരുമാനിക്കും. ഇതിലും വലിയ കസേര ചുമന്നുകൊണ്ട് പോയി തല്ലി പൊളിക്കുന്നത് ജനങ്ങള്‍ കണ്ടിട്ടുണ്ട്. വനനിയമ ഭേദഗതി നിയമസഭയില്‍ എതിർക്കും. അൻവറിനെ മുന്നണിയിലേക്ക് സ്വീകരിക്കുന്നത് സംബന്ധിച്ച് പാർട്ടിക്കുള്ളില്‍ ഗൗരവകരമായ ചർച്ചകള്‍ നടക്കുന്നുണ്ട്. അൻവറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടുത്ത യുഡിഎഫ് യോഗത്തില്‍ ചർച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.