കുന്നംകുളം കൊലപാതകം: രുചിമാറ്റമായതിനാൽ ചന്ദ്രൻ ചായ കുടിച്ചില്ല, അമ്മയ്ക്ക് പിന്നാലെ അച്ഛനും വിഷം നൽകി മകൾ

തൃശൂര്‍: ചായയില്‍ എലിവിഷം കലര്‍ത്തി അമ്മയെ കൊലപ്പെടുത്തിയ കേസില്‍ തൃശൂരില്‍ അറസ്റ്റിലായ മകള്‍, പിതാവ് ചന്ദ്രനും വിഷം നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍.രുചിമാറ്റം തോന്നിയതിനാലാണ് ചന്ദ്രന്‍ ചായ കുടിക്കാതിരുന്നതെന്ന് പൊലീസ് അറിയിച്ചു.ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58) കൊല്ലപ്പെട്ട സംഭവത്തിലാണ് മകള്‍ ഇന്ദുലേഖയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ദുലേഖയെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. ഇവര്‍ കുറ്റം സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്.

Advertisements

Hot Topics

Related Articles