ദേവികുളം : കുട്ടികൾക്കുള്ള പഠനോപകരണ വിതരണം അഡ്വ. എ രാജ ഉത്ഘാടനം ചെയ്തു.ധാരയുടെ പ്രസിഡൻ്റ് ,ബ്രിനേഷ് അദ്ധ്യക്ഷത വഹിച്ചു.
പ്രധാന റോഡിൽ നിന്ന് കാട്ടാനകളും, മറ്റു വന്യ മൃഗങ്ങളുമെല്ലാമുള്ള കൊടുങ്കാട്ടിലൂടെ അതി സാഹസികമായി രണ്ടു മണിക്കൂറോളം ജീപ്പോടിച്ചാലേ കുറത്തിക്കുടി എം ജി എൽ സി എൽ .പിസ്ക്കൂളിലെത്തുകയുള്ളൂ.നാൽപ്പതോളം കുട്ടികൾ, ഒന്നാം ക്ലാസ്സുമുതൽ നാലാം ക്ലാസ്സുവരെ പഠിക്കുന്നു., അധ്യാപകരായ മുരളി , മഞ്ജു ,അംബിക എന്നിവർ കുട്ടികൾക്കെല്ലാം, ബാഗും കുടയും, ലഞ്ച് ബോക്സും വാട്ടർ ബോട്ടിലും, പെൻസിൽ ബോക്സും, നോട്ടുബുക്കുകളും ,കൂത്താട്ടുകുളം സ്വദേശി, സുബിൻ കുമാരൻ്റെ വകയും, ഓരോ കുട്ടികൾക്കും കൈ നിറയെ മധുര പലഹാരങ്ങളുമായി അജയകുമാറും എത്തിയിരുന്നു.
ധാര കമ്മ്യൂണിക്കേഷൻസിൻ്റെ ഗാനമേളക്കൊപ്പം സ്വയം എഴുതിയ പാട്ടുമായി ഊരുമൂപ്പൻ മായാണ്ടി, നാടൻ പാട്ടുകളുമായി മുരളി മാഷും വേദി കൊഴുപ്പിച്ചു.
മുൻ മെമ്പർ രാമു, പ്രൊമോട്ടർ ബിനു, കുട്ടായി , വിജയൻ , സുനീന ഷെമീർ ,ഊരു മൂപ്പൻ മായാണ്ടി , മാങ്കുളം പഞ്ചായത്ത് പ്രസിഡൻ്റ്, വിനീത സജീവൻ, ബാങ്ക് പ്രസിഡൻ്റ് എ പി .സുനിൽ, കാണി ബിനോയി എന്നിവർ സംസാരിച്ചു.