രാമപുരം: കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത് മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ഥാടന ദൈവാലയം ആര്‍ച്ച് പ്രീസ്റ്റ് റവ.ഫാ. അഗസ്റ്റിന്‍ കൂട്ടിയാനിയലിന്റെ പിതാവ് രാമപുരം കൂട്ടിയാനിയില്‍ കെ.എസ്. സ്‌കറിയ (കറിയാച്ചന്‍ – 85) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രിൽ അഞ്ച് ബുധനാഴ്ച രാവിലെ 10.30 ന് സിറോ മലബാര്‍ സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കലിന്റെ കാര്‍മ്മികത്വത്തില്‍ രാമപുരം മരങ്ങാട്ടുളള വസതിയില്‍ ആരംഭിച്ച് തുടര്‍ന്ന് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനാപളളി സിമിത്തേരിയില്‍. പരേതന്റെ ഭൗതികശരീരം ഏപ്രിൽ നാല് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് ശുശ്രൂഷകള്‍ക്കായി വസതിയില്‍ എത്തിച്ചു. ഭാര്യ പരേതയായ അന്നക്കുട്ടി സ്‌കറിയ മുണ്ടാങ്കല്‍ വളേളാംപുരയിടം കുടുംബാഗം. മക്കള്‍: സിസ്റ്റര്‍ ലിസ്ബത്ത് കൂട്ടിയാനിയില്‍ (എസ്.എച്ച്. കോണ്‍വന്റ് ചേറ്റുതോട്), ജോസുകുട്ടി, അല്‍ഫോന്‍സാ, കൊച്ചുറാണി, ചെറിയാന്‍, ആന്‍സി (കുവൈറ്റ്), പരേതയായ മെറീന, നിസ്‌മോള്‍, മനു (ക്യാനഡ), തെരേസ്‌മോള്‍. മരുമക്കള്‍: ജോളി കളപ്പുരയ്ക്കല്‍ പറമ്പില്‍ (മുക്കുളം), ജോഷി ഏറത്ത് (വയനാട്), മനോജ് കല്ലുങ്കല്‍ (കുറിഞ്ഞി), ടീന പണ്ടാരക്കളം (മരങ്ങാട്ടുപിളളി), ലാലു മറ്റത്തില്‍ (മൈലക്കൊമ്പ്), ഷാജന്‍ വടക്കേടത്ത് (കൊണ്ടാട്), ജോമോന്‍ മൂക്കന്‍തോട്ടത്തില്‍ (കലയന്താനി), പ്രിജി വെട്ടുകാട്ട് കിഴക്കേതില്‍ (ഡല്‍ഹി), ജോബിന്‍ കുഴുവേലിത്തടത്തില്‍ (ഇലഞ്ഞി). കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് പളളി വികാരി ഫാ. ജോസ് വളേളാംപുരയിടം ഭാര്യാ സഹോദരനാണ്.