കുറവിലങ്ങാട്: നിർദ്ധന കടുംബത്തിന് സ്നേഹവീട് ഒരുക്കി നൽകി സമൂഹത്തിന് മാതൃകയാവുകയാണ് കുറവിലങ്ങാട് ദേവമാതാ കോളേജ് എൻ.എസ്.എസ്. യൂണിറ്റ്. ചിറ്റലപ്പള്ളി ഫൗണ്ടേഷൻ്റെയും എം.ജി.യൂണിവേഴ്സിറ്റി എൻ.എസ്.എസിൻ്റെയും സഹകരണത്തോടെയാണ് മരങ്ങാട്ട്പള്ളിയിൽ സ്നേഹവീടിൻ്റെ പണി പൂർത്തിയാക്കിയത്. ദേവമാതാ എൻ.എസ്.എസ്. യൂണിറ്റിലെ വിദ്യാർത്ഥികൾ പ്രോഗ്രാം ഓഫീസർമാരായ ശ്രീ.റെനീഷ് തോമസ് ,ഡോ. ആൻസി സെബാസ്റ്റിൻ വോളൻ്റിയർ സെക്രട്ടറിമാരായ വിവേക് വി. നായർ, ആർഷ സിബി എന്നിവരുടെ നേതൃത്വത്തിൽ സ്നേഹവീടിൻ്റെ നിർമാണ പ്രവർത്തനങ്ങളിൽ ആദ്യന്തം പങ്കെടുത്തു. സ്നേഹവീടിൻ്റെ താക്കോൽദാനം ദേവമാതാ കോളേജ് പ്രിൻസിപ്പാൾ ഡോ.സുനിൽ സി.മാത്യു, വൈസ് പ്രിൻസിപ്പാൾ ഫാ. ഡിനോയി കവളമ്മാക്കൽ, ബർസാർ ഫാ.ജോസഫ് മണിയഞ്ചിറ എന്നിവർ സംയുക്തമായി നിർവഹിച്ചു.