ഹൈദരാബാദ് : ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്ക്കായി ഗംഭീര പ്രകടനം കാഴ്ചവെക്കുകയാണ് കുശാല്‍ മെന്‍ഡിസ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ പാകിസ്താനെതിരേ തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരിക്കുകയാണ് കുശാല്‍. പാകിസ്താനെതിരേ 77 പന്തില്‍ 14 ഫോറും ആറ് സിക്സും ഉള്‍പ്പെടെ 122 റണ്‍സാണ് കുശാല്‍ നേടിയത്. 158ന് മുകളില്‍ സ്ട്രൈക്ക് റേറ്റിലാണ് കുശാല്‍ കസറിയത്.
ഇതോടെ വമ്പനൊരു റെക്കോഡും കുശാല്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഏകദിന ലോകകപ്പിലെ ശ്രീലങ്കന്‍ താരത്തിന്റെ വേഗതയേറിയ സെഞ്ച്വറിയെന്ന റെക്കോഡാണ് കുശാല്‍ സ്വന്തം പേരിലാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
65 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് കുശാല്‍ ചരിത്ര നേട്ടത്തിലേക്കെത്തിയത്. 2015ല്‍ ഇംഗ്ലണ്ടിനെതിരേ കുമാര്‍ സംഗക്കാര 70 പന്തില്‍ നേടിയ സെഞ്ച്വറിയുടെ റെക്കോഡാണ് കുശാല്‍ മെന്‍ഡിസ് തകര്‍ത്തത്. 2015ല്‍ ബംഗ്ലാദേശിനെതിരേ കുമാര്‍ സംഗക്കാര 73 പന്തിലും സെഞ്ച്വറി നേടിയിരുന്നു.
80 പന്തില്‍ സെഞ്ച്വറി നേടിയ മഹേല ജയവര്‍ധനയാണ് ഈ റെക്കോഡില്‍ നാലാം സ്ഥാനത്ത്. ഇവരുടെയെല്ലാം റെക്കോഡ് തകര്‍ത്താണ് കുശാല്‍ തലപ്പത്തേക്കെത്തിയത്. പാകിസ്താന് കരുത്തുറ്റ ബൗളിങ് നിരയെ തല്ലിപ്പറത്തിയാണ് കുശാല്‍ ഈ നേട്ടത്തിലേക്കെത്തിയതെന്നതാണ് എടുത്തു പറയേണ്ടത്. ശ്രീലങ്കയുടെ വമ്പനടിക്കാരന്മാരായ സനത് ജയസൂര്യക്കും തിലകരത്ന ദില്ഷനുമൊന്നും സാധിക്കാതെ പോയ നേട്ടമാണ് കുശാല്‍ നേടിയെടുത്തത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ 42 പന്തില്‍ 76 റണ്‍സാണ് കുശാല്‍ നേടിയത്. 180.95 സ്ട്രൈക്ക് റേറ്റിലായിരുന്നു കുശാലിന്റെ പ്രകടനം. പാകിസ്താനെതിരേ 158.44 ആണ് കുശാലിന്റെ സ്ട്രൈക്ക് റേറ്റ്. ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് മത്സരത്തില്‍ 150ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ 50ലധികം റണ്‍സ് നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായി മാറാന്‍ കുശാല്‍ മെന്‍ഡിസിന് സാധിച്ചു. എംഎസ് ധോണി, ആദം ഗില്‍ക്രിസ്റ്റ്, കുമാര്‍ സംഗക്കാര തുടങ്ങിയ പല പ്രമുഖ വിക്കറ്റ് കീപ്പര്‍മാര്‍ക്കും സാധിക്കാത്ത നേട്ടമാണ് മെന്‍ഡിസ് നേടിയത്.