കുസാറ്റ് നാഷണല്‍ സെന്റര്‍ ഫോര്‍ അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് നടത്തുന്ന എംടെക് മറൈന്‍ ബയോടെക്‌നോളജി പ്രോഗ്രാമിലേക്ക് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കുറഞ്ഞത് 60 ശതമാനം മാര്‍ക്ക്/ തത്തുല്യ ഗ്രേഡോടെ ബയോടെക്‌നോളജിയില്‍ ബിഇ/ ബിടെക് അല്ലെങ്കില്‍ മറൈന്‍ ബയോളജി ഉള്‍പ്പെടെയുള്ള ഏതെങ്കിലുമൊരു ലൈഫ് സയന്‍സ് വിഷയത്തില്‍ എം. എസ്. സി. യും ഗാറ്റ്ബി സ്‌കോറുമാണ് ആവശ്യമായ യോഗ്യത. കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന കോഴ്‌സാണിത്. ഓണ്‍ലൈനില്‍ ജൂണ്‍ 24 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ncaah.ac.in എന്ന വെബ്സൈറ്റിലോ 9846047433, 9946099408, 9447719804.എന്ന നമ്പറിലോ ബന്ധപെടുക. ഇ- മെയില്‍: [email protected].