വണ്ടിപ്പെരിയാർ: അഴുത ബ്ലോക്ക് പഞ്ചായത്തിന്റെയും വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും പീരുമേട് താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കുട്ടിക്കാനം മരിയൻ കോളജിൽ വച്ച് ആരോഗ്യമേള സംഘടിപ്പിച്ചു ഇടുക്കി എം പി അഡ്വ: ഡീൻ കുര്യാക്കോസ് ആരോഗ്യമേള ഉത്ഘാടനം ചെയ്തു.
ഹെൽത്ത് & വെൽ നസ് സെന്ററുകളുടെ പ്രചരണാർഥം ജനങ്ങളെ ബോധവത്ക്കരിക്കുവാൻ ഉതകുന്ന പരിപാടികളാണ് ആരോഗ്യമേളകൾ മുഖേന ആസൂത്രണം ചെയ്യുന്നത് ഇതിന്റെ ഭാഗമായാണ് ആരോഗ്യസംബന്ധമായ വിവിധ സർക്കാർ പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിനായും ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനുമായ അഴുത ബ്ലോക്ക് പഞ്ചായത്തിന്റെയും. വണ്ടി പ്പെരിയാർ . സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും പീരുമേട് താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കുട്ടിക്കാനം മരിയൻ കോളജിൽ വച്ച് ആരോഗ്യമേള സംഘടിപ്പിച്ചത് പരിപാടിയോടനുബന്ധിച്ച് കുട്ടിക്കാനം മരിയൻ കോളജ് വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ട് വിളംബരറാലി സംഘടിപ്പിച്ചു. ഇടുക്കി ഡി പി എം ഡോ: കെ അനൂപ് വിളംബര റാലി ഫ്ലാഗ് ഓഫ് ചെയ്തു തുടർന്ന് നടന്ന ആരോഗ്യ മേളയുടെ ഉത്ഘാടനചടങ്ങിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം നൗഷാദ് അധ്യക്ഷനായിരുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: സി എ ഡോൺ ബോസ്ക്കോ സ്വാഗതമാശംസിച്ചു
ഇടുക്കി എം പി അഡ്വ: ഡീൻ കുര്യാക്കോസ് ആരോഗ്യമേളയുടെ ഉത്ഘാടനം നിർവ്വഹിച്ചു. തുടർന്ന് നടന്ന പ്രദർശന സ്റ്റാളുകളുടെ ഉത്ഘാടനം പീരുമേട് എം എൽ എ വാഴൂർ സോമൻ നിർവ്വഹിച്ചു ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ജേക്കബ്ബ് വർഗ്ഗീസ് ഡോ : ശുഭ കെ.പി. ഡോ : മിനി കെ.എസ്. എന്നിവർ വിഷയാവതരണം നടത്തി. ത്രിതല പഞ്ചായത്തംഗങ്ങൾ വിവിധ സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയപ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു