കുട്ടനാട് സിപിഐയിൽ കൂട്ടരാജി; ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ ഇരുപതോളം പേർ സിപിഎമ്മിൽ ചേർന്നു

ആലപ്പുഴ: ആലപ്പുഴ കുട്ടനാട്ടില്‍ സിപിഐയില്‍ കൂട്ടരാജി. ബ്രാഞ്ച് സെക്രട്ടറിമാരും രാമങ്കരിയിലെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമുള്‍പ്പടെ ഇരുപതോളം പേരാണ് സിപിഐ വിട്ടത്. ഇവരെല്ലാം സിപിഎമ്മില്‍ ചേർന്നു. സിപിഐ വിട്ടെത്തിയവരെ സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസറിൻ്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. നേരത്തെ സിപിഎം വിട്ട് സിപിഐല്‍ ചേർന്ന ഏതാനും പേരും തിരികെ എത്തിയവരില്‍ ഉണ്ട്.

Advertisements

ഏരിയ നേതൃത്വത്തോടുള്ള എതിർപ്പാണ് സിപിഐ വിടാൻ കാരണമെന്നാണ് രാജിവച്ചവർ പറയുന്നത്. എന്നാല്‍ സംഘടന തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെ നടപടി എടുക്കാൻ ഒരുങ്ങവേയാണ് രാജി എന്നാണ് സിപിഐ പ്രാദേശിക നേതൃത്വം പറയുന്നത്.

Hot Topics

Related Articles