മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിനു സമീപത്ത് കണ്ടെത്തിയ നായക്ക് പേവിഷബാധയില്ല; നായയെ ബാധിച്ചത് പ്രത്യേക പകർച്ച വ്യാധി ; കോടിമത മൃഗാശുപത്രിയിൽ നായയെ എത്തിച്ചില്ലെന്ന പ്രചാരണം പച്ചക്കളം

കോട്ടയം: മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിനു സമീപം പേ വിഷബാധ സംശയിച്ച് നാട്ടുകാർ പിടികൂടിയ തെരുവുനായക്കു പേവിഷബാധയില്ല. നായ്ക്കൾക്കു ബാധിക്കുന്ന പ്രത്യേക തരം പകർച്ചവ്യാധിയാണ് നായയെ ബാധിച്ചതെന്നു മൃഗാശുപത്രി അധികൃതർ അറിയിച്ചു. നഗരസഭയിലെ 30 ആം വാർഡ് അംഗം കെ.യു രഘുവിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ നായയെ എത്തിച്ച ശേഷം പരിശോധന നടത്തി, തിരികെ നഗരസഭ അധികൃതർക്ക് നായയെ കൈമാറിയെന്നു കോടിമതയിലെ വെറ്റിനറി ആശുപത്രി അധികൃതർ അറിയിച്ചു. വടവാതൂർ ഡമ്പിംങ് യാർഡിൽ നായയെ ഉപേക്ഷിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതമാണ് എന്നാണ് ജാഗ്രതാ ന്യൂസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.

Advertisements

നവംബർ മൂന്നിനാണ് മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിനു സമീപം നായയെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്നു പ്രദേശവാസികളും ഡിവൈ.എഫ്.ഐ പ്രവർത്തകരും ചേർന്ന് നായയെ പിടിച്ച് ചാക്കിൽക്കെട്ടുകയായിരുന്നു. ഇവിടെ നിന്നും നഗരസഭയുടെ ആംബുലൻസിലാണ് നായയെ കോടിമത മൃഗാശുപത്രിയിൽ എത്തിച്ചത്. ഇവിടെ ഡോക്ടർമാരും ആശുപത്രി അധികൃതരും ചേർന്നു പ്രാഥമിക പരിശോധന നടത്തിയതായി നഗരസഭ അംഗം കെ.യു രഘു ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൃഗാശുപത്രിയിൽ ചാക്കിൽക്കെട്ടിയ നിലയിലാണ് നായയെ എത്തിച്ചത്. നിലവിൽ തെരുവുനായയെ കിടത്തിചികിത്സിയ്ക്കാൻ കോടിമത മൃഗാശുപത്രിയിൽ സൗകര്യമില്ലെന്നും, ഇതിനാൽ പരിശോധനയ്ക്കു ശേഷം നായയെ നഗരസഭയ്ക്കു കൈമാറിയെന്നും കോടിമത മൃഗാശുപത്രിയുടെ ചുമതല വഹിക്കുന്ന ഡോ.ഷാജി പണിക്കശേരി ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു. മൃഗസംരക്ഷണ പ്രവർത്തകരെയോ, നഗരസഭയുടെ തെരുവുനായ ഷെൽട്ടറിലേയ്‌ക്കോ നായയെ മാറ്റണമെന്നു കൗൺസിലറോട് അഭ്യർത്ഥിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

നായയെ പരിശോധിച്ച ശേഷം വടവാതൂർ ഡംപിങ് യാർഡിൽ ചാക്ക് അടക്കം ഉപേക്ഷിച്ചതായാണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്. എന്നാൽ, സമരത്തെ തുടർന്ന് വർഷങ്ങളായി വടവാതൂർ ഡംപിങ് യാർഡ് പൂട്ടിക്കിടക്കുകയാണ്. ഇവിടെ നായയെ എത്തിച്ചാൽ ഉറപ്പായും നാട്ടുകാർ തടയുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഈ പ്രചാരണവും വ്യാജമാണ് എന്ന് പുറത്തു വരുന്നത്. ഇതിനിടെ ആംബുലൻസ് ഡ്രൈവർ നായയെ കോടിമതയിലെ സംരക്ഷണ കേന്ദ്രത്തിലേയ്ക്കു മാറ്റിയതായും ആശുപത്രി അധികൃതർ പറയുന്നു.

എന്നാൽ, നായയക്ക് പേ വിഷബാധയല്ലെന്നും പകർച്ചവ്യാധിയാണെന്നുമുള്ള വിവരം പുറത്ത് വന്നതോടെ നാട്ടുകാരും ആശ്വാസത്തിലായി. നായക്ക് പേ വിഷ ബാധയുടെ ലക്ഷണങ്ങളൊന്നുമില്ലെന്നു കോടിമത വെറ്റിനറി ആശുപത്രി അധികൃതരും വ്യക്തമാക്കുന്നു.

Hot Topics

Related Articles