ഇരുന്നൂറോളം പേര്‍ക്ക് വീട് നല്‍കി; മികച്ച പഞ്ചായത്ത് പ്രസിഡന്റായി; ഇപ്പോള്‍ സ്വന്തം വീട് ജപ്തി ഭീഷണിയില്‍

തിരുവനന്തപുരം: ജനപ്രതിനിധിയായിരുന്നപ്പോള്‍ വീടില്ലാതിരുന്ന ഇരുന്നൂറോളം പേര്‍ക്ക് വീട് ലഭ്യമാക്കി നല്‍കി. എന്നാല്‍ ഇപ്പോള്‍ താമസിക്കുന്ന വീട്് ജപ്തിചെയ്യാന്‍ നടപടികളാരംഭിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ കഴിയുകയാണ് കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന പരുത്തിപ്പള്ളി ചന്ദ്രന്‍. ഒന്നര പതിറ്റാണ്ട് കാലം ത്രിതല പഞ്ചായത്ത് ഭരണസമിതികളില്‍ ജനപ്രതിനിധിയും അതില്‍ 5വര്‍ഷം ഗ്രാമപഞ്ചായത്ത് പ്രസിഡഡന്റുമായിരുന്ന സി.പി.എം നേതാവാവിന്റെ വീട് ആണ് ഇപ്പോള്‍ ജപ്തി ഭീഷണി നേരിടുന്നത്.

Advertisements

കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ കഴിഞ്ഞിരുന്നത് വാടക വീട്ടില്‍. പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ ഇഎംഎസ് ഭവന പദ്ധതിയിലൂടെ വീട് സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നെങ്കിലും അതിന് ശ്രമിക്കാതെ തന്നെക്കാള്‍ അര്‍ഹരായവരെ കണ്ടെത്തി അവര്‍ക്കൊക്കെയും വീട് ലഭിക്കുന്നതിനുള്ള എല്ലാ സഹായവും ചെയ്ത് അവരെ സുരക്ഷിതരാക്കി. ഏറ്റവും വേഗം പദ്ധതി നടപ്പാക്കിയ പഞ്ചായത്തിനുള്ള അംഗീകാരവും സ്വന്തമാക്കി. ആ ചടങ്ങില്‍ പഞ്ചായത്തിനെയും പഞ്ചായത്ത് പ്രസിഡന്റിനെയും കോടിയേരി ബാലകൃഷ്ണന്‍ വാനോളം പുകഴ്ത്തിയിരുന്നു. ദീര്‍ഘകാലമായുള്ള പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി കുടുംബസ്വത്തായി കിട്ടിയ ലക്ഷങ്ങള്‍ വിലയുള്ള ഭൂമിയും വീടുമൊക്കെ മറ്റുള്ളവരെ സഹായിക്കുന്നതിനും മറ്റുമായും പൊതുപ്രവര്‍ത്തനത്തിലൂടെ കൈവന്ന ബാധ്യതകള്‍ തീര്‍ക്കുന്നതിനുമൊക്കെയായി വില്‍ക്കേണ്ടിയും വന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

15 വര്‍ഷം മുന്‍പ് ബാങ്ക് വായ്പയെടുത്താണ് കുറ്റിച്ചല്‍ ചാമുണ്ഡി നഗറില്‍ കഷ്ടിച്ച് ഓട്ടോ റിക്ഷ മാത്രം കടന്നുപോകാന്‍ തക്ക വീതിയുള്ള റോഡരുകില്‍ 8 സെന്റ് ഭൂമിയും ഏറെ പഴക്കുമുള്ള വീടും സ്വന്തമാക്കിയത്. വായ്പ കൃത്യമായി തിരിച്ചടച്ചതോടെ പുതിയ വീടുവയ്ക്കാന്‍ 270000/-രൂപബാങ്ക് വായ്പ നല്‍കി. അപോഴും ആദര്‍ശവും നീതിയും കൈവിടാത്ത ചന്ദ്രന്‍ സര്ക്കാര്‍ മാനദണ്ഡങ്ങള്‍ പലിച്ചുള്ള 650 ചരുശ്ര അടി വീട് തന്നെ മതി എന്ന് തീരുമാനിച്ചു കോവിഡ് കാലം വരെ വായ്പ തിരിച്ചടവ് മുടക്കം വരുത്തിയില്ല. കോവിഡ് പ്രതിസന്ധിയും, മക്കളുടെ പഠനവുമ കൂടിയായപ്പോള്‍ വായ്പ തിരിച്ചടവ് മുടങ്ങി. പലപ്പോഴായി മുടക്കം തീര്‍ക്കാന്‍ ശ്രമിച്ചു തുക അടച്ചു അതെല്ലാം ഇപ്പൊള്‍ വായ്പയെക്കാള്‍ തിരിച്ചടവു ആകുകയും ചെയ്തു. അതെ സമയം പലിശയും കൂട്ടുപലിശയും ഒക്കെയായി ബാധ്യത ലക്ഷങ്ങള്‍ കുന്നുകൂടി. ഇപ്പോള്‍ ബാങ്ക് ജപ്തിചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി നോട്ടീസും നല്‍കി. കെട്ടിടം മേല്‍ക്കൂര വാര്‍ക്കുകയും ചെയ്ത് വീടിന്റെ മുന്നിലും പിന്നിലും വാതിലുകള്‍ സ്ഥാപിച്ചതൊഴിച്ചാല്‍ മറ്റ് അടച്ചുറപ്പുകള്‍ ഇന്നും ഈ വീടിനില്ല .

വൈദ്യുതീകരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ താത്കാലിക അപേക്ഷ നല്‍കി വാണിജ്യ നിരക്കില്‍ വൈദ്യുതി എടുത്തിരിക്കുകയാണ്. കെ.എസ്.വൈ.എഫിന്റെ നെടുമങ്ങാട് താലൂക്ക് കമ്മിറ്റി അംഗമായി രാഷ്ട്രിയരംഗത്തെത്തിയ പരുത്തിപ്പള്ളി ചന്ദ്രന്‍ ഡി.വൈ.എഫ്.ഐയുടെ കാട്ടാക്കട ഏര്യ സെക്രട്ടറിയായും, പ്രസിഡന്റായും ഏറെക്കാലം പ്രവര്‍ത്തിച്ചു.പിന്നീട് സി .പി.എം കാട്ടാക്കട ഏര്യകമ്മിറ്റി അംഗമായി18 വര്‍ഷം, ഏര്യസെന്റര്‍ അംഗമായിരുന്ന പരുത്തിപ്പള്ളി ചന്ദ്രന്‍ ദീര്‍ഘകാലം സി .പി.എം കുറ്റിച്ചല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. കര്‍ഷക സംഘം ഏര്യസെക്രട്ടറി , പ്രസിഡന്റ് ,ജില്ലാകമ്മിറ്റിഅംഗം എന്നീനിലകളിലും പ്രവര്‍ത്തിച്ചിരുന്നു. പരുത്തിപ്പള്ളി ചന്ദ്രന്‍ പ്രസിഡന്റായിരുന്ന കാലയളവില്‍ ലൈഫ് മിഷന്‍ വഴി ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയതിന് ജില്ലാപഞ്ചായത്ത് അവാര്‍ഡും നല്‍കിയിട്ടുണ്ട് .

താന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ ദിനപത്രങ്ങളിലും ആനുകാലികപ്രസിദ്ധീകരണങ്ങളിലും തന്നെ കുറിച്ച് വന്നവാര്‍ത്തകളും, പുസ്തകങ്ങളും ഒരുപെട്ടിയില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട് കൈവിട്ടു പോകാവുന്ന സ്വന്തം വീടിന്റെ ആധാര പകര്‍പ്പിന് ഒപ്പം തന്നെ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.