മൂലവട്ടം: രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിലെ കുംഭകുട മഹോത്സവം എത്തുന്നു. ക്ഷേത്ര വിശ്വാസികൾക്കും ഉത്സവ പ്രേമികൾക്കും നാട്ടുകാർക്കും ഒരു പോലെ ആശ്വാസമായാണ്. മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിലെ അശ്വതി ഉത്സവവും, പത്താമുദയ മഹോത്സവവുമാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പതിവ് പോലെ ആഘോഷത്തോടെ നടത്താനൊരുങ്ങുന്നത്.
2022 ഏപ്രിൽ മൂന്നിനാണ് ക്ഷേത്രത്തിൽ അശ്വതി മഹോത്സവം നടക്കുക. ഏപ്രിൽ 25 നാണ് ഇക്കുറി ചരിത്ര പ്രസിദ്ധമായ കുംഭകുട ഘോഷയാത്ര നടക്കുക. കഴിഞ്ഞ രണ്ടു വർഷമായി കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കുറ്റിക്കാട് ക്ഷേത്രത്തിൽ കുംഭകുടം അടക്കമുള്ള ഉത്സവ പരിപാടികൾ ഒന്നും നടന്നിരുന്നില്ല. ഇതാണ് ഇക്കുറി പുനരാരംഭിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അക്ഷരാർത്ഥത്തിൽ നാടിന് ഇത് ആശ്വാസത്തിന്റെ നിമിഷങ്ങളാണ് സമ്മാനിക്കുന്നത്. ഏപ്രിൽ മൂന്നിനാണ് ക്ഷേത്രത്തിൽ അശ്വതി മഹോത്സവം നടക്കുക. ഇരട്ട ഗരുഡൻ അടക്കമുള്ള ആഘോഷങ്ങൾ ഇക്കുറിയും ഉണ്ടാകുമെന്നാണ് നാട് പ്രതീക്ഷിക്കുന്നത്. ഏപ്രിൽ 22 മുതൽ 29 വരെയാണ് പത്താമുദയ മഹോത്സവം നടക്കുന്നത്. കൊടിയേറ്റ് ഏപ്രിൽ 22 നു നടക്കും. 25 ന് കുംഭകുടവും, 28 ന് പള്ളിവേട്ടയും, 29 ന് ആറാട്ടോടെയും ഉത്സവം സമാപിക്കും.