ശ്രീ കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിൽ പത്താമുദയ ഉത്സവത്തിന് ഏപ്രിൽ 22 തുടക്കം

മൂലവട്ടം: ശ്രീ കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിൽ പത്താമുദയ ഉത്സവത്തിന് ഏപ്രിൽ 22 തുടക്കം. 29ന് സമാപനം. എല്ലാ ദിവസം പതിവ് ക്ഷേത്ര പൂജകൾ. ഇന്ന് രാവിലെ 7ന് മുട്ടിറക്കൽ, 10.30ന് അലങ്കാര പൂജ, ഉച്ചക്കഴിഞ്ഞ് 3ന് കൊടിയും കൊടിക്കയറും സമർപ്പണം, വൈകുന്നേരം 4ന് തോറ്റംപാട്ട്, 5.50നും 6.30നും മദ്ധ്യേ ക്ഷേത്രം തന്ത്രി നിത്യാനന്ദ അഡിഗയുടെയും ക്ഷേത്രം മേൽശാന്തി അറയ്ക്കൽമഠം സുധി ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. 7ന് കലവറ നിറയ്ക്കൽ, കലാപരിപാടികളുടെ ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും ക്ഷേത്രം തന്ത്രി നിത്യാനന്ദ അഡിഗ നിർവഹിക്കും. ദേവസ്വം പ്രസിഡന്റ് പി.കെ സാബു പൂന്താനം അദ്ധ്യക്ഷത വഹിക്കും. ഗവേണിംഗ് ബോഡി ചെയർമാൻ ബിജു മുളേകുന്നേൽ സ്വാഗതവും ഉത്സവകമ്മറ്റി കൺവീനർ ടി.ആർ അനിൽകുമാർ നന്ദിയും പറയും. വൈകിട്ട് 9ന് വിൽപാട്ട്, 9.30ന് കുടംപൂജ.

Advertisements

22ന് രാവിലെ 7ന് ഓട്ടൻതുള്ളൽ, രാത്രി 8.30ന് വിളക്കെഴുന്നള്ളിപ്പ്. 24ന് രാവിലെ 7ന് ഗാനമഞ്ജരി, 8.30ന് ശ്രീഭൂതബലി, രാത്രി 8.30ന് വിളക്കിനെഴുന്നള്ളിപ്പ്. 25ന് രാവിലെ 5.30ന് ത്രയകുംഭം നിറയ്ക്കൽ, 6.30ന് ത്രയകുംഭം അഭിഷേകം, 12ന് പ്രഭാഷണം, 12.30ന് പത്താമുദയ സദ്യ, 2ന് കുംഭകുടം നിറ, 2.30ന് കുംഭകുട ഘോഷയാത്ര, വൈകുന്നേരം 4ന് കുംഭകുടം അഭിഷേകം, 5ന് ചെണ്ടുകളുടെ മത്സരയോട്ടം. 26ന് രാവിലെ 10.30ന് അലങ്കാരപൂജ, വൈകുന്നേരം 7ന് ഭക്തിഗാനമേള.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

27ന് രാവിലെ 10.30ന് അലങ്കാരപൂജ, വൈകുന്നേരം 7ന് മ്യൂസിക്ക് ട്രാക് ഗാനമേള. 28ന് രാവിലെ 10.30ന് അലങ്കാരപൂജ, വൈകുന്നേരം 5.30ന് കാഴ്ചശീവേലി, 7.30ന് സാംസ്‌ക്കാരിക സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് പി.കെ സാബു അദ്ധ്യക്ഷത വഹിക്കും. അഡീ.ജില്ലാ പൊലീസ് സൂപ്രണ്ട് എസ്.സുരേഷ് കുമാർ സമ്മാനദാനം നിർവഹിക്കും. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് മുഖ്യപ്രഭാഷണം നടത്തും. പി.കെ വൈശാഖ്, ഷീജാ അനിൽ, കെ.യു രഘു എന്നിവർ പങ്കെടുക്കും. പി.കെ സുഗുണൻ സ്വാഗതവും ടി.ആർ അനിൽകുമാർ നന്ദിയും പറയും. തുടർന്ന് 8.30ന് മെഗാഷോ, ഗാനമേള, 12ന് പള്ളിവേട്ട, പള്ളിനായാട്ട്. 29ന് രാവിലെ 9ന് അഭിഷേകം, 12ന് ആറാട്ട് സദ്യ, 3ന് ആറാട്ട് പുറപ്പാട്, വൈകുന്നേരം 6ന് ആറാട്ട്, 7ന് ആറാട്ട് ഘോഷയാത്ര, വൈകിട്ട് 11 മുതൽ ദിവാൻ കവലയിൽ ആറാട്ട് വരേേവൽപ്പ്, ആറാട്ട് സ്വീകരണം, 25 കലശം ശ്രീഭൂതബലി, കൊടിയിറക്ക്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.