കുട്ടിക്കാനം: മാർ ബസേലിയോസ് ക്രി സ്ത്യൻ എൻജിനീയറിംഗ് കോളജിന്റെ അഡ്മിഷൻ ഇൻഫോർമേഷൻ സെന്റർ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ബസേലിയോസ് മാത്യൂസ് തൃത്യൻ കത്തോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.
ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സംശയങ്ങൾ പരിഹരിക്കുന്നതിനും പ്രവേശന നടപടികൾ സുഗമമാക്കുന്നതിനും വേണ്ടിയാണ് ഓഫീസ് ആരംഭിച്ചത്. ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസ്, പ്രിൻസിപ്പൽ സെക്രട്ടറി ഫാ. ജോൺസ് എബ്രഹാം കോനാട്ട്, കോളേജ് ഗവേണിംഗ് ബോർഡ് അംഗങ്ങളായ ചിറത്തിലാട്ട് യോഹന്നാൻ കോറോപ്പിസ്കോപ്പ , റോയി വൈരമൺ, സാജൻ ജോർജ്, അലക്സാണ്ടർ കെ ജോൺ, ഓഫീസ് മാനേജർ ഷൈജു വർഗീസ്, പ്ലയിസ്മെന്റ് ഓഫീസർ നികിത് കെ സക്കറിയ, സ്റ്റുഡന്റസ് അഡ്വൈസർ ഫാ. നോബിൻ ഫിലിപ്പ്, മിന്നു മറിയം, ഡേറ്റി പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു.
കുട്ടിക്കാനം എം.ബി.സി. കോളജ് അഡ്മിഷൻ ഇൻഫോർമേഷൻ സെന്റർ തുറന്നു
Advertisements