മുണ്ടക്കയം : കുട്ടിക്കാനം മുണ്ടക്കയം റൂട്ടിൽ ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട നാഷനൽ പെർമിറ്റ് ലോറി മൺതിട്ടയിൽ ഇടിച്ച് നിർത്തി. ഡ്രൈവറുടെ മനഃസാന്നിധ്യം മൂലം വൻദുരന്തമാണ് ഒഴിവായത്. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം. സിമിന്റ് കയറ്റി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. കുട്ടിക്കാനം ഇറക്കം ഇറങ്ങിത്തുടങ്ങിയപ്പോൾ തന്നെ ബ്രേക്ക് നഷ്ടമായി. വാഹനം ഇടിപ്പിച്ചുനിർത്താൻ സ്ഥലം കിട്ടാതായതോടെ ലോറി എതിർ ദിശയിൽ മുന്നോട്ടുപോയി.
എതിരെ വന്ന വാഹനങ്ങലെ ഇടിക്കാതെ ഡ്രൈവർ സ്വന്തം ജീവൻ പണയം വെച്ച് കുട്ടിക്കാനം താഴെ വളവിലെ തൊട്ട് മുന്പിലെ മൺതിട്ടയിലേക്കാണ് ലോറി ഇടിച്ചുകയറ്റിയത്. കുറച്ച് മുൻപിൽ കൊടും വളവും കൊക്കയുമാണ് ലോറി ഇടിച്ച് നിർത്താൻ സാധിക്കാതെ വന്നിരുന്നേൽ ലോറി ഡിവേഡറിൽ ഇടിച്ച് താഴ്ചയിലേയ്ക്ക് മറിയുമായിരുന്നു, റോഡിൽ തിരിയുന്നതിനിടെ വാഹനം മറിയാൻ തുടങ്ങിയെങ്കിലും അപകടം ഒഴിവായി. ഡ്രൈവറുടെ മനക്കരുത്താണ് വൻ അപകടം ഒഴിവാക്കിയത്. മണിമല സ്വദേശിയാണ് ഡ്രൈവർ,