മലപ്പുറം: കുറ്റിപ്പുറം ബസ് സ്റ്റാൻഡില്‍ വെച്ച് കാണാതായ എട്ട് വയസുകാരിയെ കണ്ടെത്തി. വളാഞ്ചേരിയില്‍ സ്വകാര്യ ബസില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രക്ഷിതാക്കള്‍ക്കൊപ്പം ബസ് സ്റ്റാൻഡില്‍ എത്തിയ കുട്ടിയെയാണ് കാണാതായത്. കുട്ടി ബസ് മാറി കയറിയതാണെന്നാണ് പൊലീസ് പറയുന്നത്. മാണിയങ്കാട് സ്വദേശിയും കുടുംബവും കുറ്റിപ്പുറത്ത് ട്രെയിൻ ഇറങ്ങി ബസ് സ്റ്റാൻഡില്‍ എത്തിയപ്പോളായിരുന്നു സംഭവം.
Advertisements