സാക്ഷരതാ പരീക്ഷയിൽ താരമായി ; കുട്ടിയമ്മയ്ക്കു ആദരമർപ്പിച്ച് കേരള കോൺഗ്രസ് എം

അയർക്കുന്നം : സാക്ഷരത പരീക്ഷയിൽ ഉന്നത വിജയം നേടി താരമായ കുട്ടിയമ്മയ്ക്ക് കേരള കോൺഗ്രസ് എമ്മിന്റെ ആദരം. 104-)o വയസിലും 100ൽ 89 മാർക്ക് നേടി കുട്ടിയമ്മ മിന്നുന്ന വിജയം കരസ്ഥമാക്കിയിരുന്നു. ഈ പ്രായത്തിലും മികച്ച വിജയം നേടിയ കുട്ടിയമ്മയെയും അവരെ അതിനു  പ്രാപ്തയാക്കിയ സാക്ഷരതാ പ്രവർത്തക രഹ്നയേയുമാണ് കേരള കോൺഗ്രസ് എം  അയർക്കുന്നം  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്. തോമസ് ചാഴികാടൻ എംപി കുട്ടിയമ്മയെ പൊന്നാടയണിയിച്ചു 
മൊമെന്റോ നൽകി  പാർട്ടിയുടെ ആദരം അറിയിച്ചു. ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി  ജോസഫ് ചാമക്കാല. ജോസ് കൊറ്റം, റെനി വള്ളികുന്നേൽ, ഗിരീഷ് താഴത്തെൽ, അമൽ ചാമക്കാല, രാജു കുഴിവേലി, ശാന്തി പ്രഭാത, ജോയി വാണിയപുരക്കൽ, അഖിൽ രാജു, ജെയിംസ്, സതീഷ് കോലത്തുപറമ്പിൽ, അരുൺ  , എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Advertisements

Hot Topics

Related Articles