കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തം; പരിക്കേറ്റ മലയാളികൾക്ക് ഓരോ ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ പരിക്കേറ്റ 30 മലയാളികളില്‍ ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു.

Advertisements

30 ലക്ഷം രൂപയാണ് ആകെ അനുവദിച്ചത്. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നേരത്തെ അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂണ്‍ 12നാണ് കുവൈറ്റിലെ മംഗഫയിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ തീപിടുത്തമുണ്ടാകുന്നത്. കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്ബനിയുടെ ക്യാമ്ബിലാണ് തീപിടിത്തമുണ്ടായത്. അന്ന് 24 മലയാളികള്‍ ഉള്‍പ്പടെ 49 പേരുടെ ജീവനാണ് പൊലിഞ്ഞത്.

Hot Topics

Related Articles