വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്; കുവൈത്തിലെ ഫോർത്ത് റിങ് റോഡില്‍ വാഹനത്തിന് തീപിടിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫോർത്ത് റിങ് റോഡില്‍ വാഹനത്തിന് തീപിടിച്ചു. സുറ, റൗദ പ്രദേശങ്ങള്‍ക്ക് സമീപത്തായാണ് തീപിടിത്തമുണ്ടായത്. ഫിഫ്ത്ത് റിങ് റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നെന്നും അപ്പോഴാണ് റോഡിന്റെ സമീപത്തായി ഒരു വാഹനത്തിന് തീപിടിച്ചതെന്നും ഫയർ ഫോഴ്സ് അധികൃതർ അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് ഗതാഗത തടസ്സം ഉണ്ടാകുകയും സാല്‍മിയ ഭാഗത്തേക്കുള്ള റോഡ് പൂർണമായും അടച്ചാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയതെന്നും അധികൃതർ അറിയിച്ചു.

Advertisements

ഹവല്ലിയില്‍ നിന്നുള്ള അഗ്നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വാഹനം പൂർണമായും കത്തി നശിച്ചു. ഇലക്‌ട്രിക്കല്‍ ഷോർട്ട് സർക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടന്നതിന്റെ പശ്ചാത്തലത്തില്‍ അഗ്നി സുരക്ഷ മാർഗ നിർദേശങ്ങളും മുൻകരുതലുകളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ഫയർ ഫോഴ്സ് അധികൃതർ എടുത്തുപറഞ്ഞു.

Hot Topics

Related Articles