കുവൈത്ത് സിറ്റി : കുവൈത്തില്‍ തീപിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. വീടിന്‍റെ അടുക്കളയില്‍ പാചകവാതകം ചോര്‍ന്നതിന്‍റെ ഫലമായാണ് തീപിടിത്തമുണ്ടായത്. ഫിര്‍ദൂസ് പ്രദേശത്തെ ഒരു വീട്ടിൽ ഇന്നലെയാണ് സംഭവം ഉണ്ടായത്. മരിച്ചവരില്‍ ഒരാള്‍ സ്ത്രീയാണ്. അടുക്കളയില്‍ പാചകവാതകം ചോര്‍ന്ന് തീപിടിത്തമുണ്ടാകുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ തുടങ്ങി. അധികം വൈകാതെ തീ നിയന്ത്രിക്കാന്‍ സാധിച്ചതായി അഗ്നിശമന സേന അറിയിച്ചു. മൃതദേഹങ്ങള്‍ ബന്ധപ്പെട്ടവർക്ക് കൈമാറി.
Advertisements