പോകുന്നവരെ പിടിച്ചു കെട്ടിയിടാനാകില്ല, ഇന്നലെ വരെ സിപിഎമ്മിനെ കൊത്തിവലിച്ച നാവാണ് സരിന്‍റേതെന്ന് സുധാകരൻ

തൃശൂർ: ഇന്നലെ വരെ സിപിഎമ്മിനെ കൊത്തിവലിച്ച നാവാണ് പി സരിന്‍റേതെന്നും അതെടുത്ത് വായില്‍ വെക്കുന്നത് സിപിഎമ്മിന്‍റെ ഗതികേടാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സരിനെ സ്ഥാനാർത്ഥിയാക്കുന്ന സിപിഎമ്മിനോട് ലജ്ജ തോന്നുകയാണ്. പി സരിനെ പിന്തുണയ്ക്കാൻ സിപിഎം തീരുമാനിച്ചാല്‍ അവര്‍ക്ക് എന്ത് വൃത്തികേടും കാണിക്കാൻ പറ്റുമെന്നാണ് അര്‍ത്ഥമെന്നും ചേലക്കരയില്‍ എന്‍കെ സുധീര്‍ മത്സരിക്കുന്നത് ഒരു വിഷയമല്ലെന്നും കെ സുധാകരൻ പറഞ്ഞു.

Advertisements

പോകുന്നവര്‍ പോകട്ടെയെന്ന് പറയാൻ അല്ലാതെ ആരെയും പിടിച്ചുകെട്ടി നിര്‍ത്താൻ പറ്റില്ല. സരിന്‍റെ കാര്യം സരിൻ ആണ് തീരുമാനിക്കുന്നത്.
സരിൻ പോകരുത് എന്നാണ് ഞങ്ങളുടെ ആഗ്രഹം. ആ കാര്യം ഞങ്ങള്‍ സരിനെ അറിയിച്ചിട്ടുണ്ട്. പത്രസമ്മേളനത്തില്‍ പാർട്ടി വിരുദ്ധത ഉണ്ടോ എന്ന് പരിശോധിക്കും. ഉണ്ടെങ്കില്‍ നടപടിയെടുക്കും വിട്ടുപോകുന്ന ആള്‍ക്കെതിരെ നടപടി എടുത്തിട്ടും കാര്യമില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പർട്ടിതലത്തില്‍ ചർച്ചചെയ്ത് തീരുമാനമെടുക്കും. എൻകെ സുധീർ ആടി ഉലഞ്ഞ് നില്‍ക്കുന്ന ആളാണ്. സുധീറില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയുമില്ല. കോണ്‍ഗ്രസിനെ പോലുള്ള പാർട്ടിയില്‍ ഇതുപോലുള്ള ആളുകള്‍ ഉണ്ടാകും. സ്വാർത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കാൻ സാധിക്കുന്നില്ല എന്ന് പറയുമ്പോള്‍ ആരെങ്കിലും കൊടുക്കുന്ന ഓഫർ പുറത്തുപോകും. കോണ്‍ഗ്രസിനോട് ആഭിമുഖ്യം ഉണ്ടെങ്കില്‍ കോണ്‍ഗ്രസില്‍ നില്‍ക്കണം.

സരിന് പോയെ മതിയാകു എന്നു പറഞ്ഞാല്‍ എന്തു പറയാനാണ്. ആരും അദ്ദേഹത്തില്‍നിന്ന് ഇത് പ്രതീക്ഷിച്ചില്ല. എല്ലാവരെയും സ്ഥാനാർത്ഥിയാക്കാൻ പറ്റില്ല. ഈ പാർട്ടിയുടെ പ്രത്യേകത അതാണ്. രാഹുലിനെ സ്ഥാനാർത്ഥിയാക്കാനുള്ള എല്ലാ യോഗ്യതയും ഉണ്ട്. ആരെയും ആശ്രയിച്ചല്ല പാലക്കാട്ടെ വിജയം. അത് ജനങ്ങളെ ആശ്രയിച്ചാണ്. നേതാക്കള്‍ക്ക് അതില്‍ സ്വാധീനം ചെലുത്താൻ ആവില്ല. സരിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം സിപിഎമ്മിന്റെ ഗതികേടാണെന്നും കെ സുധാകരൻ പറഞ്ഞു.

Hot Topics

Related Articles