മോഹൻലാല്‍ നായകനാകുന്ന എല്‍ 360 സിനിമ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. എല്‍ 360 എന്ന് വിശേഷണപ്പേരുള്ള ചിത്രത്തിന്റെ പ്രമേയം പുറത്തുവിട്ടിട്ടില്ല. മോഹൻലാലിന്റെ എല്‍ 360ന്റെ പേര് എന്തായിരിക്കും എന്നതിന്റെയും ആകാംക്ഷയുണ്ട്. എല്‍ 360ന്റെ പേര് തീരുമാനിച്ചുവെന്നാണ് സംവിധായകൻ ഒരു പോസ്റ്റില്‍ സൂചിപ്പിച്ചതാണ് ചര്‍ച്ചയാകുന്നത്.
സൗദി വെള്ളക്കയ്‍ക്ക് ഇത്തവണത്തെ ദേശീയ അവാര്‍ഡ് ലഭിച്ചതില്‍ പ്രേക്ഷകര്‍ക്ക് നന്ദി രേഖപ്പെടുത്തുമ്പോഴാണ് സംവിധായകൻ തരുണ്‍ മൂര്‍ത്തി എല്‍ 360നെ കുറിച്ചും സൂചിപ്പിച്ചത്. എല്‍ 360ന് പേര് തീരുമാനിച്ചുവെന്നാണ് സംവിധായകൻ ഹാഷ്‍ടാഗിലൂടെ സൂചിപ്പിച്ചത്. എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായ എല്‍ 360ന്റെ സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോഹൻലാലിനെ നായകനാക്കി രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360ല്‍ മോഹൻലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനാണ്. മോഹൻലാല്‍ ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെ എല്‍ 360ല്‍ അവതരിപ്പിക്കുന്നുവെന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. തരുണ്‍ മൂര്‍ത്തിയുടെ എല്‍ 360 സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
നിര്‍മാണം എം രഞ്‍ജിത്ത് ആണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്‍ജിത്തുമായ ചിത്രത്തിന്റെ നിർമാണ നിർവ്വഹണം ഡിക്സൻപൊടുത്താസാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈൻ വിഷ്‍ണു ഗോവിന്ദായ ചിത്രം എല്‍ 360ന്റെ പിആര്‍ഒ വാഴൂര്‍ ജോസ് ആണ്.