കോട്ടയം : ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റൻസ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം സജേഷ്കുമാർ എൻ. പതാക ഉയർത്തി. പൊതുസമ്മേളനം എ. കെ. പി. എൽ. എ. ജില്ലാ പ്രസിഡൻ്റ് മനോജ് കുമാർ കെ.കെയുടെ അധ്യക്ഷതയിൽ അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി പരീക്ഷാ മാനുവലിൽ ലാബ് അസിസ്റ്റൻ്റിന് ദോഷകരമായി വന്ന പരാമർശങ്ങൾ പിൻവലിക്കണമെന്നും നാളിതുവരെയായി പരഹരിക്കപ്പെടാത്ത വിവിധ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഹാൻഡ് ബുക്ക് പ്രകാശനം ജോൺ ഏബ്രഹാമിന് നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മലാ ജിമ്മി നിർവ്വഹിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്നവരെയും എ.കെ.പി.എൽ.എ സംസ്ഥാന നേതാക്കളെയും അഡ്വ. ടോം കോര (മുനിസിപ്പൽ കൗൺസിലർ) ആദരിച്ചു. സംസ്ഥാന പ്രസിഡൻ്റ്, ജോൺസി ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറി സുമേഷ് കാഞ്ഞിരം, ടി.വി. കുര്യാക്കോസ്, അരുൺ ജോസ്, സജി തോമസ്, സക്കീർ മജീദ്, സാജൻ തറയിൽ, ബിജു ഡൊമിനിക്, ലിനു കെ.ഫ്രാൻസിസ്, ജി. രാധാകൃഷ്ണൻ നായർ, ജിൻസി ജോസഫ് എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയ ഭാരവാഹികളായി, ബൈജു സ്കറിയ (പ്രസിഡൻ്റ്) ജി. രാധാകൃഷ്ണൻ നായർ , സോമി തോമസ് (വൈസ് പ്രസിഡൻ്റ് മാർ) ബിജു ഡൊമിനിക് (സെക്രട്ടറി),
രാഹുൽ മറ്റക്കര (ജോ . സെക്രട്ടറി)
ലിനു കെ ഫ്രാൻസിസ് (ട്രഷറാർ) കമ്മറ്റിയംഗങ്ങളായി, സാജൻ തറയിൽ, സാംജി ടി.എസ്, സാബു ടി.തോമസ്, അജിത് സാമുവൽ, ശ്രീകുമാർ എൽ.വി, ജിനു മോൾ സി. എം., ബിനോജി കുര്യൻ, ലേഖ എം. പി. എന്നിവരെ തെരെഞ്ഞെടുത്തു. കോട്ടയം വൈ. എം. സി. എ. ഹാളിൽ ആയിരുന്നു നടത്തപ്പെട്ടത്.