ലേബർ ഇന്ത്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽഐക്യരാഷ്ട്ര സംഘടനയുടെ പുനരാവിഷ്‌കരണം യു.എൻ. റെപ്ലിക്ക 2024 സമാപിച്ചു

മരങ്ങാട്ടുപിള്ളി: ലേബർ ഇന്ത്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ
ഐക്യരാഷ്ട്ര സംഘടനയുടെ പുനരാവിഷ്‌കരണം യു.എൻ. റെപ്ലിക്ക 2024 സമാപിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ പ്രവർത്തനങ്ങൾ പുനരാവിഷ്‌കരിച്ച മാതൃക ജനറൽ അസംബ്ലിയിലും, സുരക്ഷ കൗൺസിലും രാജ്യാന്തര വിഷയങ്ങൾ ചർച്ച ചെയ്തു. ഇന്ത്യയുടെ മുൻ യു.എൻ. പ്രതിനിധിയും അംബാസിഡറും, കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനുമായിരുന്ന അംബാസ്സെഡർ ശ്രീ.ടി.പി. ശ്രീനിവാസന്റെ നേതൃത്വത്തിൽ ജനറൽ അസംബ്ലിയിൽ “മാനുഷിക പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നതിനും പാലസ്ഥീനിലെ സുസ്ഥിര സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അന്താരാഷ്ട്ര സഹകരണം ” എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഗാസയിലുണ്ടായ നഷ്ടങ്ങൾക്ക്, ഇസ്രായേൽ പരിഹാരം കാണണമെന്നും അടിയന്തിരമായ വെടിനിർത്തൽ, ഇസ്രായേൽ തടവിലാക്കപ്പെട്ട പാലസ്തീൻ പൗരന്മാരെയും പാലസ്തീൻ തടവിലാക്കിയിരിക്കുന്ന ഇസ്രയേൽ പൗരന്മാരെയും മോചിപ്പിച്ച് നിരുപാധികം അതാത് രാജ്യങ്ങൾക്ക് കൈമാറണമെന്നും, അന്താരാഷ്ട്ര സഹകരണത്തോടുകൂടി പാലസ്തീന്റെ പുനർനിർമാണത്തിന് ഐക്യരാഷ്ട്രസഭ മുൻകൈയെടുക്കണമെന്നും സഭയിൽ അഭിപ്രായം ഉയർന്നു.

Advertisements

ഈ പ്രമേയം ചർച്ചകൾക്കും, ഭേദഗതിക്കും വഴിയൊരുക്കി. ഭേദഗതിക്ക്‌ വിധേയയമായ പ്രേമേയം വമ്പിച്ച ഭൂരിപക്ഷത്തോടെ ജനറൽ അസ്സബ്ലി പാസാക്കി. രണ്ടാം ദിവസം നടന്ന സുരക്ഷാ കൗൺസിലിൽ “ഉക്‌റൈൻ പ്രതിസന്ധിയും സംഘർഷ പരിഹാരത്തിനുള്ള തന്ത്രങ്ങളും “എന്ന വിഷയത്തിൽ ചർച്ച നടന്നു. യു.എൻ ന്റെ അടിസ്ഥാന തത്വങ്ങൾക്കെതിരായുള്ള റഷ്യയുടെ നിലപാടിനെ മറ്റ് 14 അംഗ രാജ്യങ്ങളും വിമർശിക്കുകയുണ്ടായി. തുടർന്ന് റഷ്യ വീറ്റോ അധികാരം വിനിയോഗിച്ച് സുരക്ഷാ കൗൺസിൽ പ്രമേയം റദാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമാപന സമ്മേളനത്തിൽ ഏറ്റവും മികച്ച അവതരണത്തിനുള്ള പ്രതിനിധി ബ്രയാൻ ബിനോയ് (ലേബർ ഇന്ത്യ പബ്ലിക് സ്കൂൾ) കരസ്ഥമാക്കി. ജനറൽ അസംബ്ലിയിലെ മികച്ച അവതരണത്തിനുള്ള ഒന്നാം സ്ഥാനം ഡോൺ ബോസ്കോ പബ്ലിക്ക്‌ സ്കൂൾ പുതുപ്പള്ളിയിലെ വിദ്യാർത്ഥി സെറ അന്ന റോണിയും. സെക്യൂരിറ്റി കൗൺസിലിലെ ഏറ്റവും മികച്ച പ്രതിനിധി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് കളമശ്ശേരിയിലെ വിദ്യാർത്ഥി റെബേക്ക ആനും കരസ്ഥമാക്കി. ഹൈ കമന്റേഷൻ അവാർഡ് സൊഹേത്ത് എ. റോബിൻ (യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം), ശിവ നന്ദ് (എസ്.സി.എം.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി )എന്നിവർ കരസ്ഥമാക്കി.
മോസാമ്പിക്കിനെ പ്രതിനിധികരിച്ച ഇഷാൻ. ഡി (ലേബർ ഇന്ത്യ പബ്ലിക് സ്കൂൾ) പ്രേത്യേക പരാമർശത്തിന് അർഹനായി.

ലേബർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജേഷ് ജോർജ്ജ് കുളങ്ങര അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ മത്സരാർഥികൾക്കുള്ള പുരസ്‌ക്കാരങ്ങൾ യു. എൻ. റെപ്ലിക്കേ ചീഫ് മെൻറ്റർ, അംബാസ്സെഡർ ടി. പി. ശ്രീനിവാസൻ (IFS) നൽകുകയുണ്ടായി. പ്രിൻസിപ്പൽ സുജ കെ. ജോർജ്ജ്, റസിഡൻ്റ് ഡയറക്‌ടർ ടിനു രാജേഷ്, റെസിഡന്റ് പ്രിൻസിപ്പാൽ ഡോ. അനിത ആന്റ്‌റൂ, റോസ്മേരി ജോസ് എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.