ലാഹോർ : പാകിസ്ഥാൻ സൂപ്പർ ലീഗ് ഫൈനലിൽ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിനെ തോൽപ്പിച്ച് ലാഹോർ ക്യുലാൻഡേഴ്സ് കിരീടം നേടിയപ്പോൾ ഏഴ് പന്തിൽ 22 റൺസുമായി പുറത്താകാതെ നിന്ന് നിർണായക ഇന്നിംഗ്‌സ് കാഴ്ചവെച്ചത് സിംബാബ്‌വെ താരം സിക്കന്ദർ റാസയായിരുന്നു.202 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ലാഹോര്‍ ക്യുലാന്‍ഡേഴ്സിന് അവസാന രണ്ടോവറില്‍ 31 റണ്‍സും അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. മുഹമ്മദ് ആമിര്‍ എറിഞ്ഞ പത്തൊമ്ബതാം ഓവറില്‍ തിസാര പെരേരയും സിക്കന്ദര്‍ റാസയും ചേര്‍ന്ന് 18 റണ്‍സടിച്ചപ്പോള്‍ ഫഹീം അഷ്റഫ് എറിഞ്ഞ അവസാന ഓവറിലെ നാലാം പന്ത് സിക്സും അഞ്ചാം പന്ത് ഫോറിനും പറത്തിയ റാസ ടീമിന് കിരീടം സമ്മാനിച്ചു. പി എസ് എല്ലില്‍ ലാഹോര്‍ ക്യുലാന്‍ഡേഴ്സിന്‍റെ മൂന്നാം കിരീടം.
Advertisements