ഇടുക്കി:അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് ജില്ലയിൽ നടത്തുന്ന വാരാചരണ പരിപാടിയുടെ ഭാഗമായി
എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ജലജ എം. ജെ. അദ്ധ്യക്ഷത നിർവഹിച്ചു. ഇടുക്കി എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ സിബി ഇ. പി. ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ വാരാചരണവുമായി ബന്ധപ്പെട്ട് വാഹന സന്ദേശ യാത്ര, “ലഹരിക്കെതിരെ ഒരു കൈയ്യൊപ്പ്” എന്ന സിഗ്നേച്ചർ ക്യാമ്പയിൻ എന്നിവ പൈനാവിൽ നിന്നാരംഭിച്ച് ഇടാക്കിയിലെ വിവിധ
കോളേജുകളിലും സ്കൂളുകളിലും
എത്തും. ജൂൺ 24, വൈകിട്ട് 4. 30 ന്
തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റേഷനിൽ
സന്ദേശയാത്ര അവസാനിക്കും.
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ
നാശാമുക്ത് ഭാരത് അഭിയാൻ എന്ന
കാമ്പെയിന്റെ ഭാഗമായാണ് വാരാചരണം
സംഘടിപ്പിക്കുന്നത്.
ലഹരി പദാർഥങ്ങളുടെ
ദൂഷ്യവശങ്ങളെക്കുറിച്ച്പൊതുസമൂഹത്തെയുംപ്രത്യേകിച്ചു പുതുതലമുറയെ ബോധവൽക്കരിക്കുന്നതുവഴി ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനിൽപ്പ് ഉറപ്പുവരുത്തുകയാണ്
വാരാചരണ പരിപാടികളിലൂടെ
ലക്ഷ്യമിടുന്നതെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ ബിനോയ് വി. ജെ. പറഞ്ഞു.
ലഹരിക്കെതിരെ കൈകോർക്കാം” ബോധവത്ക്കരണ സന്ദേശ യാത്രയുടെ ഉദ്ഘാടനം ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഇടുക്കി ഡെപ്യുട്ടി കളക്ടർ മനോജ് കെ നിർവഹിച്ചു
Advertisements