കോട്ടയം : ബസേലിയസ് കോളജ് നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ ളാക്കാട്ടൂർ ഗവ. എൽ.പി. സ്കൂളിലെ വിദ്യാർഥികൾക്ക് യോഗ പരിശീലനം ആരംഭിച്ചു.സാഥി യോഗാ സെന്ററുമായി സഹകരിച്ച് നടത്തുന്ന പരിശീലനപരിപാടി അന്താരാഷ്ട്ര യോഗാദിനത്തിൽ യോഗാ ഇൻസ്ട്രക്ടറും റിട്ടയേർഡ് ഹൈസ്കൂൾ അദ്ധ്യാപികയുമായ ശ്രീമതി എസ്. സരളാംബിക ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് സാമോൻ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശ്രീലത കുമാരി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. മഞ്ജുഷ വി പണിക്കർ, പത്മാദേവി ജി., ഇന്ദിരാ രമേഷ്, മഹാദേവ് എ. നായർ എന്നിവർ സംസാരിച്ചു.
Advertisements