ചേലക്കര: ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കാമായിരുന്നുവെന്ന അഭിപ്രായവുമായി സിനിമ സംവിധായകന് ലാല്‍ജോസ് രംഗത്ത്. ഇങ്ങനെ ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്. ചേലക്കരയില്‍ വികസനം വേണം. സ്കൂളുകള്‍ മെച്ചപ്പെട്ടു. പക്ഷ റോഡുകള്‍ ഇനിയും മെച്ചപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
Advertisements
കൂടാതെ തുടർച്ചയായി ഭരിക്കുമ്പോള്‍ പരാതികള്‍ ഉണ്ടാകുമെന്നും എന്നാൽ തനിക്ക് സർക്കാരിനെതിരെ പരാതി ഇല്ല എന്നും ചേലക്കരയിലെ മത്സരം പ്രവചനാതീതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചേലക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി യു ആര്.പ്രദീപ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്, ബിജെപി സ്ഥാനാര്‍ത്ഥി കെ. ബാലകൃഷ്ണന് എന്നിവരും രാവിലെ തന്നെ വോട്ട് രേഖപ്പെട്ടുത്തി.