എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍വാലിയില്‍ ഉരുള്‍പൊട്ടല്‍; ആശങ്കയില്‍ നാട്ടുകാര്‍; അലര്‍ട്ടുകള്‍ എപ്പോള്‍ വേണമെങ്കിലും മാറിമറിയാം എന്ന് റവന്യൂ മന്ത്രി; ചിത്രങ്ങള്‍ കാണാം

കോട്ടയം: എരുമേലി പഞ്ചായത്ത് എയ്ഞ്ചല്‍വാലിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. വീടുകളുടെ മതിലുകളും പ്രദേശത്തെ വിവിധ സംരക്ഷണ ഭിത്തികളും തകര്‍ന്നിട്ടുണ്ട്. കോട്ടയം – പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഇടിമിന്നലോട് കൂടിയ മഴയാണ് പലയിടത്തും.

Advertisements

എരുമേലി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡായ ഏയ്ഞ്ചല്‍വാലി ജംഗ്ഷന്‍, പള്ളിപടി , വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സമീപ സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. പ്രദേശത്തെ വീടുകളിലെ പാത്രങ്ങള്‍ ഒഴുകി പോയി. പലയിടങ്ങളിലും സംരക്ഷണ ഭിത്തി ഇടിഞ്ഞിട്ടുണ്ട്. കല്ലും മണ്ണും വീണ് ഗതാഗതവും സ്തംഭിച്ചു. നിരവധി വാഹനങള്‍ക്ക് കേടുപാടുകള്‍ പറ്റിയതായും പ്രദേശത്ത് എത്തിയ ഒരു ഓട്ടോ ഒലിച്ച് പോയതായും വാര്‍ഡ് മെംബര്‍ മാത്യു ജോസഫ് പറഞ്ഞു. ജില്ലയിലാകെ കനത്ത മഴ തുടരുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാലവര്‍ഷം പോയതിന് പിന്നാലെ തുലാവര്‍ഷം എത്തിയതാണ് ആശങ്കയ്ക്ക് ഇടവരുത്തിയതെന്നും അലര്‍ട്ടുകള്‍ മാറുന്നതിന് സാധ്യതയുണ്ടെന്നും റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. 12 എന്‍ഡിആര്‍എഫ് ടീമിനെ വിന്യസിപ്പിച്ചിട്ടുണ്ട്.

Hot Topics

Related Articles