ആഡംബര ബൈക്കുകള്‍ മോഷ്ടിക്കും ;മൂന്ന് മണിക്കൂർ കൊണ്ട് അത് പൊളിച്ച്‌ പീസാക്കും, സ്പെയർ പാർട്ടിസാക്കി മറിച്ചു വില്‍ക്കും; നാലംഗ സംഘത്തെപിടികൂടി കൊച്ചി സിറ്റി പോലീസ് 

കൊച്ചി: ആഡംബര ബൈക്കുകള്‍ മോഷ്ടിച്ചിരുന്ന സംഘത്തെ പിടികൂടി. കാറില്‍ കറങ്ങി സംസ്ഥാനത്തെ പല ഭാഗങ്ങളില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിക്കുകയായിരുന്നു സംഘത്തിന്റെ രീതി.ഇത്തരം ബൈക്കുകള്‍ മോഷ്ടിച്ച്‌ പരമാവധി മൂന്ന് മണിക്കൂർ കൊണ്ട് അത് പൊളിച്ച്‌ പീസാക്കും. തുടർന്ന് സ്പെയർ പാർട്ടിസാക്കി മറിച്ചു വില്‍ക്കും. പത്തനംതിട്ട സ്വദേശികളായ നാലംഗ സംഘത്തെ കൊച്ചി സിറ്റി പോലീസാണ് പിടികൂടിയത്. തിരുവല്ല സ്വദേശികളായ അഖില്‍, ജോണ്‍സ്, കുന്നന്താനം സ്വദേശി നിരഞ്ജൻ, മാമൂട് സ്വദേശി മനു എന്നിവരെയാണ് പോലീസ് പിടികൂടിയത്. സംഘത്തിന്റെ മോഷണ രീതി പോലീസിനെ പോലും ഞെട്ടിക്കുന്നതായിരുന്നു.ബിസിഎയും ഐടിഐയും പഠിച്ച സംഘം പുതിയ സംരംഭം തുടങ്ങിയതാണ്. പത്തനംതിട്ട കുമ്പനാട്ട് ഗ്രാഫിക്സ് എന്ന പേരില്‍ ഒരു സ്ഥാപനം. വാഹനങ്ങള്‍ പെയിന്റടിച്ച്‌ സ്റ്റിക്കർ വർക്ക്‌ ചെയ്ത് കൊടുക്കാൻ എന്ന പേരിലാണ് ഷോറൂം. മോഷ്ടിച്ച്‌ കൊണ്ടുവരുന്ന ബൈക്കുകള്‍ സ്പെയർ പാർട്സ് ആക്കി സൂക്ഷിക്കുകയും വില്പന നടത്തുകയുമായിരുന്നു യഥാർത്ഥ ലക്ഷ്യം. ഉദ്ഘാടനത്തിന് മുമ്പ് വില്‍ക്കാനുള്ള സ്പെയർ പാർട്സ് സംഘടിപ്പിക്കാനുള്ള നീക്കമായിരുന്നു പിന്നീട് നടത്തിയത്.

Advertisements

സംഘം പണി തുടങ്ങിയിട്ട് ഒന്നരമാസമായി. വൈകുന്നേരം ഒരു സ്വിഫ്റ്റ് കാറില്‍ കറങ്ങാൻ ഇറങ്ങും. മിക്കവാറും കൊച്ചിയിലേക്കാണ് യാത്ര. തിരക്കുള്ള സ്ഥലങ്ങള്‍ ആണ്‌ തിരഞ്ഞെടുക്കുക. കൊച്ചിയിലെ പനമ്പള്ളി നഗറില്‍ നിന്ന് പ്രതികള്‍ ഒരു ബൈക്ക് കവർന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. കാറിന്റെ നമ്ബർ പരിശോധിച്ച്‌ ഉടമയെ കണ്ടെത്തി. മോഷണ സംഘത്തിലുള്ള അഖിലിന്റെ അമ്മയുടെ പേരിലായിരുന്നു കാർ. ഇവരെ ചോദ്യം ചെയ്തതോടെ അന്വേഷണം പ്രതികളിലെത്തി.ജൂണ്‍ ഒൻപത് ഞായറാഴ്ച ഷോറൂമിന്റെ ഉദ്ഘാടനം നിശ്ചയിച്ചതാണ്. പക്ഷേ പഠിച്ച കള്ളന്മാരെ തേടി ശനിയാഴ്ച രാവിലെ പൊലീസ് എത്തി. എറണാകുളം എസിപി പി രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സംരംഭകരായ മോഷണ സംഘത്തെ പിടികൂടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്തനംതിട്ടയിലെ തിരുവല്ല, കോയിപ്പുറം, എറണാകുളം നോർത്ത്, സൗത്ത്, പാലാരിവട്ടം എന്നീ സ്റ്റേഷൻ പരിധികളില്‍ നിന്നായി അഞ്ച് വാഹനങ്ങള്‍ മോഷ്ടിച്ചിട്ടുണ്ട്. കാറില്‍ കറങ്ങി നടക്കുന്ന സംഘം ആളൊഴിഞ്ഞ മേഖലകളില്‍ റോഡരികിലും മറ്റും വെച്ച ബൈക്കുകള്‍ കണ്ടെത്തും. പൂട്ടു പൊളിച്ച്‌ മോഷ്ടിക്കും. പൊലീസ് അന്വേഷണം തുടങ്ങുന്നതിന് മുൻപ് തന്നെ വാഹനം വെട്ടി പൊളിച്ച്‌ കഷ്ണമാക്കുന്നതാണ് ഇവരുടെ രീതി. പ്രധാന റോഡുകളും ടോള്‍ പ്ലാസകളും ഒഴിവാക്കിയാണ് ബൈക്ക് കടത്തുന്നത്. തിരുവല്ലയില്‍ നിന്ന് ഒരു ആഡംബര ബൈക്ക് മോഷ്ടിച്ചത് ആക്‌സിഡന്റ് സ്ഥലത്ത് നിന്നാണ്. അപകടത്തില്‍പ്പെട്ട ബൈക്ക് റോഡരികില്‍ നിന്നും മോഷ്ടിച്ചു. ഈ വാഹനങ്ങളുടെയെല്ലാം ഭാഗങ്ങള്‍ കുമ്ബനാട്ടെ ഷോറൂമില്‍ നിന്നും അഖിലിന്റെ ആറന്മുളയിലെ വീട്ടില്‍ നിന്നും കണ്ടെത്തി. ഷോറൂമില്‍ നിന്ന് നേരിട്ടും ഓണ്‍ലൈനിലൂടെയും വില്‍പ്പന നടത്തും. ബൈക്കുകള്‍ രൂപമാറ്റം വരുത്താൻ ആഗ്രഹിച്ചെത്തുന്ന യുവാക്കളാണ് ഇടപാടുകാർ. കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ട്. വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.