കോട്ടയം: എൽ. ഡി. എഫ് ഭരണത്തിൽ ഗുണ്ടാ മാഫിയ കളുടെ അഴിഞ്ഞാട്ടം മൂലം ക്രമസമാധാന നില പാടെ തകർന്നു എന്ന് കേരളാ കോൺഗ്രസ് പാർട്ടി ലീഡർ അനൂപ് ജേക്കബ് എം. എൽ. എ ആരോപിച്ചു.
രാഷ്ട്രീയ കൊലപാതകങ്ങളും, കുട്ടികൾക്കും സ്ത്രീകൾ ക്കും എതിരെയുള്ള അതിക്രമങ്ങളും ഇത്രയും വർധിച്ച ഒരു കാലഘട്ടം ഇതിന് മുൻപ് ഉണ്ടായിട്ടില്ല എന്നും കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന ഹൈ പവർ കമ്മിറ്റി യോഗം കോട്ടയത്ത് ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൽ ഡി എഫ് ഗവൺമെന്റിന്റ ദുർഭരണത്തിനെതിരെ മാർച്ച് 15 ന് സംസ്ഥാന കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ കൂട്ട ധർണ നടത്തും.പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കൾ ആയ എം. സി. സെബാസ്റ്റ്യൻ,ബാബു വലിയവീടൻ, ചിരട്ടക്കോണം സുരേഷ്, റെജി ജോർജ്, വത്സൻ അത്തിക്കൽ, കരുമം സുന്ദരേശൻ, വി. ഡി. ജോസഫ് ,ഇ. എം. മൈക്കിൾ, കോശി തുണ്ടു പറമ്പിൽ, സനോജ് മേമന, കല്ലട ഫ്രാൻസിസ്, ഓ. ജെ. ബിജു,, മാർട്ടിൻ മാണി തുടങ്ങിയവർ പ്രസംഗിച്ചു.